പ്രമാണി സിനിമയുടെ ഷൂട്ടിങ് ലൊക്കേഷനിലുണ്ടായ അനുഭവം പങ്കുവെച്ച് നടനും മമ്മൂട്ടിയുടെ സഹോദരനുമായ ഇബ്രാഹിം കുട്ടി. സെറ്റില്‍ വെച്ചാണ് ആദ്യമായി പ്രഭുവിനെ കാണുന്നതെന്നും തനിക്ക് അദ്ദേഹത്തോടൊപ്പം ഫോട്ടോ എടുക്കണമെന്ന ആഗ്രഹം മമ്മൂട്ടിയെ അറിയിക്കുകയായിരുന്നെന്നും ഇബ്രാഹിം കുട്ടി പറഞ്ഞു. മമ്മൂട്ടി പ്രഭുവിനോട് കാര്യം പറഞ്ഞ് ഫോട്ടോ എടുത്തെങ്കിലും അത് പിന്നീടെവിടെയോ പോയെന്നും അദ്ദേഹം പറഞ്ഞു.
മമ്മൂട്ടിക്കൊപ്പം ഫോട്ടോ വളരെ കുറവാണെന്നും അദ്ദേഹം വീട്ടിലെപ്പോഴും ഉള്ളയാള്‍ തന്നെയാണല്ലോ എന്നും ഇബ്രാഹിം കുട്ടി പറഞ്ഞു. പോപ്പര്‍ സ്റ്റോപ് മലയാളത്തിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ പറഞ്ഞത്.
പ്രമാണിയുടെ ഷൂട്ടിന് വന്നപ്പോള്‍ പ്രഭു ഉണ്ടായിരുന്നു. ഞാന്‍ സെറ്റില്‍ ചെന്നപ്പോള്‍ അദ്ദേഹം അവിടെ ഇരിപ്പുണ്ടായിരുന്നു. ഞാനവിടുന്ന് ഇച്ചാക്കായോട് (മമ്മൂട്ടി) പറഞ്ഞു എനിക്ക് പ്രഭുവിന്റെ കൂടെ ഒരു ഫോട്ടോ എടുത്താല്‍ കൊള്ളാമെന്നുണ്ടെന്ന്. എനിക്ക് മൂപ്പരെ ഭയങ്കര ഇഷ്ടമായിരുന്നു. അപ്പോള്‍ മമ്മൂട്ടി പ്രഭുവിനെ വിളിച്ച് പറഞ്ഞു ‘അവനൊരു ആസൈ, ഒരു ഫോട്ടോ എടുക്കണമെന്ന്.
അങ്ങനെ എടുത്തു, പക്ഷെ ആ ഫോട്ടോ എവിടെയോ പോയി.(ചിരിക്കുന്നു). സെല്‍ഫി പോലൊരു ഫോട്ടോ ആയിരുന്നു അത്. ഞാനും ഇച്ചാക്കയും തമ്മിലുള്ള ഫോട്ടോ വളരെ കുറവാണ്.
അതൊരു സംഭവമല്ലല്ലോ, ഞങ്ങളൊരു വീട്ടിലിരിക്കുന്ന ആളല്ലേ. ഞാനും വൈഫും കൂടി അല്ലെങ്കില്‍ പിള്ളേരും കൂടി ഇടക്കിടെ ഫോട്ടോ എടുത്തോണ്ടിരിക്കാറില്ല. അതുകൊണ്ട് തന്നെ ഫോട്ടോ കുറവാ. ഇച്ചാക്കായുടെ കൂടെ ഫോട്ടോ ഇല്ല,’ ഇബ്രാഹിം കുട്ടി പറഞ്ഞു.
Content Highlights: Ibrahim Kutty shares experience about Prabhu Deva