Kerala News
ജാമ്യവ്യവസ്ഥയില്‍ ഇളവില്ല; ഇബ്രാഹിം കുഞ്ഞിന്റെ ഹരജി തള്ളി മൂവാറ്റുപുഴ വിജിലന്‍സ് കോടതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2021 Apr 29, 10:54 am
Thursday, 29th April 2021, 4:24 pm

കൊച്ചി: ജാമ്യ വ്യവസ്ഥയില്‍ ഇളവ് തേടി പാലാരിവട്ടം പാലം അഴിമതിക്കേസിലെ പ്രതിയായ മുന്‍ മന്ത്രി വി. കെ ഇബ്രാഹിംകുഞ്ഞ് എം.എല്‍.എ നല്‍കിയ ഹരജി തള്ളി മൂവാറ്റുപുഴ വിജിലന്‍സ് ഹൈക്കോടതി.

രാജ്യസഭാ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാന്‍ തിരുവനന്തപുരത്തേക്ക് പോകണം, എം.എല്‍.എ ക്വാട്ടേഴ്‌സ് ഒഴിയണം എന്നിങ്ങനെയുള്ള ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ഹരജി നല്‍കിയത്.

എന്നാല്‍ രാജ്യസഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികള്‍ എതിരില്ലാതെ തെരഞ്ഞെടുത്തു എന്ന് പ്രോസിക്യൂട്ടര്‍ അറിയിച്ചു. ഇതോടെയാണ് ഹരജി തള്ളിയത്. നിലവിലെ ജാമ്യവ്യവസ്ഥ പ്രകാരം ഇബ്രാഹിം കുഞ്ഞിന് ജില്ല വിട്ടു പോകാനാകില്ല.

ആരോഗ്യസ്ഥിതി പരിഗണിച്ചായിരുന്നു ഇബ്രാഹിം കുഞ്ഞിന് ഹൈക്കോടതി നേരത്തെ ജാമ്യം അനുവദിച്ചത്. രണ്ട് ലക്ഷം രൂപയുടെ ബോണ്ടിലാണ് ജാമ്യം അനുവദിച്ചത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Ibrahim Kunju plea rejected by vigilane court, Moovatupuzha