കൊച്ചി: പാലാരിവട്ടം മേല്‍പ്പാലം പൊളിച്ചു പണിയാനുള്ള സര്‍ക്കാരിന്റെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നുവെന്ന് പാലം നിര്‍മ്മാണ കാലത്ത് പൊതുമരാമത്ത് മന്ത്രിയായിരുന്ന വി.കെ ഇബ്രാഹീം കുഞ്ഞ്. സര്‍ക്കാരിന്റെ തീരുമാനത്തെ ചോദ്യം ചെയ്യേണ്ടതില്ലെന്നും പുതിയ പാലം പണിയാനുള്ള തീരുമാനത്തെ സ്വാഗതം ചെയ്യുന്നുവെന്നും ഇബ്രാഹീം കുഞ്ഞ് പറഞ്ഞു.
പാലം നിര്‍മ്മാണത്തിലെ ക്രമക്കേട് സംബന്ധിച്ച് ഏത് അന്വേഷണ ഏജന്‍സി വേണമെങ്കിലും അന്വേഷിക്കട്ടെയെന്ന് ഇബ്രാഹീംകുഞ്ഞ് പറഞ്ഞു.
പാലാരിവട്ടം പാലം തകര്‍ന്ന സംഭവത്തില്‍ വിജിലന്‍സ് അന്വേഷണം നടക്കുകയാണ്. ആരെപ്പറ്റിയും അന്വേഷിക്കുന്നതില്‍ തെറ്റില്ല. ക്രമക്കേട് സംബന്ധിച്ച് ഏത് ഏജന്‍സി വേണമെങ്കിലും അന്വേഷണം നടത്തട്ടെയെന്നും ഇബ്രാഹിം കുഞ്ഞ് പറഞ്ഞു.
പാലം ക്രമക്കേടില്‍ മുന്‍മന്ത്രി ഇബ്രാഹിംകുഞ്ഞിനെ വിജിലന്‍സ് ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. പാലം നിര്‍മ്മാണത്തിന് ഭരണാനുമതി നല്‍കുക മാത്രമാണ് ഞാന്‍ ചെയ്തത്. അത് മാത്രമാണ് മന്ത്രിയുടെ പണി. മറ്റെല്ലാ ഉത്തരവാദിത്തവും ഉദ്യോഗസ്ഥര്‍ക്കാണെന്നും ഇബ്രാഹിം കുഞ്ഞ് പറഞ്ഞിരുന്നു.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
റോഡുപണി നടക്കുമ്പോഴും പാലം പണി നടക്കുമ്പോഴും സിമന്റ് എത്രയിട്ടെന്നും കമ്പി എത്രയിട്ടെന്നും പരിശോധിക്കല്‍ മന്ത്രിയുടെ പണിയല്ല. ഉദ്യോഗസ്ഥരാണ് ആ പണി ചെയ്യേണ്ടത്. ചുമതലപ്പെടുത്തിയ ഉദ്യോഗസ്ഥര്‍ ആ പണി ചെയ്തില്ലെങ്കില്‍ അവരാണ് കുറ്റക്കാര്‍. ഇതൊക്കെ സാമാന്യ ബോധം ഉപയോഗിച്ചു ചിന്തിച്ചാല്‍ മനസ്സിലാകുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.