| Monday, 19th September 2022, 11:20 pm

റൈറ്റ്‌സൊന്നും വാങ്ങാതെ ആ സംവിധായകന്‍ കിരീടം മൂന്ന് പ്രാവിശ്യം തമിഴില്‍ ചെയ്തു: സിബി മലയില്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സിബി മലയിലിന്റെ സംവിധാനത്തില്‍ 1989ല്‍ പുറത്ത് വന്ന സൂപ്പര്‍ ഹിറ്റ് മോഹന്‍ലാല്‍ ചിത്രമാണ് കിരീടം. സേതുമാധവന്‍ ഇന്നും പ്രേക്ഷകരുടെ മനസില്‍ ഒരു നോവായി അവശേഷിക്കുന്നുണ്ട്. കിരീടം മറ്റ് ഭാഷകളിലേക്ക് റീമേക്ക് ചെയ്തപ്പോള്‍ അന്യഭാഷാ സംവിധായകര്‍ പങ്കുവെച്ച അനുഭവങ്ങള്‍ പറയുകയാണ് ക്ലബ്ബ് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തില്‍ സിബി മലയില്‍.

‘തമിഴ് സംവിധായകന്‍ പി. വാസു മലയാളം സിനിമകളൊക്കെ കാണുന്ന ഒരാളാണ്. ഒരു ദിവസം എന്നെ കണ്ടപ്പോള്‍ സാര്‍ നിങ്ങളുടെ കിരീടം ഞാന്‍ മൂന്ന് പ്രാവിശ്യം തമിഴില്‍ ചെയ്തിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. റൈറ്റ്‌സൊന്നും വാങ്ങിയില്ല, അല്ലാതെ പുള്ളി ചെയ്തതാണ്. ഒന്ന് ഒരു സ്‌കൂള്‍ മാഷും മകനുമാക്കി മാറ്റി, ഒന്ന് സേതു എന്ന് പറഞ്ഞ് സിനിമയാക്കി. അങ്ങനെ മൂന്ന് സിനിമകള്‍ പുള്ളി കിരീടം വെച്ച് തന്നെ ചെയ്തു.

കിരീടം എല്ലാ ഭാഷകളിലേക്ക് റീമേക്ക് ചെയ്യപ്പെട്ടിട്ടുണ്ട്. പക്ഷേ ഞാന്‍ അതൊന്നും കണ്ടിട്ടില്ല. തെലുങ്കിന്റെ റീമേക്ക് വന്നപ്പോള്‍ രാജശേഖറാണ് അതിന്റെ റൈറ്റ്‌സ് വാങ്ങി അഭിനയിച്ചത്. അവിടുത്തെ ഏറ്റവും വലിയ കൊമേഴ്‌സ്യല്‍ ഡയറക്ടായ കോടി രാമകൃഷ്ണനാണ് അത് സംവിധാനം ചെയ്തത്. ഒരിക്കല്‍ അവര്‍ ആ ഫൈറ്റ് മാത്രം എങ്ങനെയാണ് എടുക്കേണ്ടതെന്ന് അറിയില്ലെന്ന് പറഞ്ഞു.

അന്നത്തെ കാലത്ത് അവര്‍ ലൊക്കേഷനില്‍ വി.സി.ആര്‍ വെച്ചിട്ട് ഞാന്‍ എടുത്ത ഷോട്ടുകള്‍ എന്താണോ അങ്ങനെ തന്നെയാണ് എടുക്കുന്നത്. ഞാന്‍ എനിക്ക് തോന്നിയത് പോലെ അപ്പോള്‍ എടുക്കുന്ന ഷോട്ടുകളാണ് അതൊക്കെ. പക്ഷേ അവര്‍ അതൊരു ബൈബിള്‍ പോലെ വെച്ചിട്ട് അതുപോലെ തന്നെ കോപ്പി ചെയ്യുന്നൊരു രീതിയാണ്. ഫൈറ്റ് മാത്രം അവര്‍ക്ക് പിടികിട്ടിയില്ല. സിനിമയില്‍ സ്ഥിരമായി ചെയ്യുന്ന ഒരു ഫൈറ്റല്ലല്ലോ അത്. അവര് അങ്ങ് തല്ലുന്നത് ഷൂട്ട് ചെയ്യുകയാണ്.

തെലുങ്കിലെ ഫൈറ്റ് ഞാന്‍ ചെന്ന് ചെയ്തുകൊടുക്കാമോയെന്ന് ചോദിച്ചു. എത്ര പൈസ വേണമെങ്കിലും അവര്‍ തരും. അങ്ങനെ ചെയ്യാന്‍ പറ്റില്ല, അത് ലാലൊക്കെ കൂടി സഹായിച്ചിട്ട് സംഭവിച്ച് പോയതാണ്, ഞാന്‍ ഫൈറ്റ് മാസ്റ്ററൊന്നുമല്ലെന്ന് അവരോട് പറഞ്ഞു. അവസാനം കോടി രാമകൃഷ്ണന്‍ വിളച്ചു. മോഹന്‍ലാലെന്ന ആര്‍ട്ടിസ്റ്റിന്റെ പെര്‍ഫോമന്‍സാണ് അത്, ഞാന്‍ അതിന്റെ കൂടെ ക്യാമറ കൊണ്ട് ഓടിയെന്നേയുള്ളൂവെന്ന് അദ്ദേഹത്തോട് പറഞ്ഞു,’ സിബി മലയില്‍ പറഞ്ഞു.

Content Highlight: sibi malayl says p vasu make three tamil movies from kireedam without baging any rights

We use cookies to give you the best possible experience. Learn more