'ഐ.എ.എസിനേക്കാള്‍ വലുത് എന്റെ അഭിപ്രായ സ്വാതന്ത്ര്യമാണ്'; പ്രളയകാലത്ത് ചുമടെടുത്ത് മാതൃകയായ യുവ ഐ.പി.എസ് ഓഫീസര്‍ രാജിവെച്ചു
India
'ഐ.എ.എസിനേക്കാള്‍ വലുത് എന്റെ അഭിപ്രായ സ്വാതന്ത്ര്യമാണ്'; പ്രളയകാലത്ത് ചുമടെടുത്ത് മാതൃകയായ യുവ ഐ.പി.എസ് ഓഫീസര്‍ രാജിവെച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 24th August 2019, 2:52 pm

 

ന്യൂദല്‍ഹി: 2018ല്‍ പ്രളവുമായി ബന്ധപ്പെട്ട സംഭവങ്ങള്‍ക്കിടയിലായിരുന്നു യുവ ഐ.പി.എസ് ഓഫീസറായ കണ്ണന്‍ ഗോപിനാഥന്‍ വാര്‍ത്തകളില്‍ ഇടംനേടിയത്. ഒരു ഐ.എ.എസ് ഉദ്യോഗസ്ഥനാണ് താന്‍ എന്ന് ആരോടും വെളിപ്പെടുത്താതെ കൊച്ചിയിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ അദ്ദേഹം സജീവമായിരുന്നു. മറ്റൊരു ഉദ്യോഗസ്ഥന്‍ തിരിച്ചറിഞ്ഞതോടെയാണ് അദ്ദേഹം ആരാണെന്ന കാര്യം പുറംലോകം തിരിച്ചറിഞ്ഞത്.

ഇപ്പോള്‍ കണ്ണന്‍ ഗോപിനാഥന്‍ വീണ്ടും വാര്‍ത്തകളില്‍ ഇടംനേടിയിരിക്കുകയാണ്. സിവില്‍ സര്‍വ്വീസില്‍ നിന്നും താന്‍ രാജിവെക്കുകയാണെന്ന അദ്ദേഹത്തിന്റെ പ്രഖ്യാപനമാണ് ഇപ്പോള്‍ ചര്‍ച്ചയാവുന്നത്. ജോലിയേക്കാള്‍ വലുത് തനിക്ക് അഭിപ്രായ സ്വാതന്ത്ര്യമാണ് എന്നു പറഞ്ഞുകൊണ്ടാണ് കണ്ണന്‍ ഗോപിനാഥന്‍ രാജിവെച്ചത്.

2012 ബാച്ച് ഐ.എ.എസ് ഉദ്യോഗസ്ഥനായ കണ്ണന്‍ ഗോപിനാഥന്‍ കഴിഞ്ഞ വ്യാഴാഴ്ചയാണ് കേന്ദ്ര പഴ്‌സണല്‍ മന്ത്രാലയത്തിന് രാജിക്കത്ത് നല്‍കിയത്. ‘എനിക്കെന്റെ അഭിപ്രായ സ്വാതന്ത്ര്യം തിരികെ വേണം. മറ്റുള്ളവര്‍ക്കുവേണ്ടി ശബ്ദിക്കാമെന്നു വിശ്വസിച്ചുകൊണ്ടാണ് ഞാന്‍ സര്‍വ്വീസില്‍ കയറിയത്. പക്ഷേ എനിക്ക് എന്റെ ശബ്ദം ഉപയോഗിക്കാന്‍ പറ്റാത്ത അവസ്ഥയാണ്. രാജിയിലൂടെ എനിക്ക് അഭിപ്രായ സ്വാതന്ത്ര്യം തിരികെ ലഭിക്കും.’ അദ്ദേഹം പറഞ്ഞതായി ദ ന്യൂസ് മിനിറ്റ് റിപ്പോര്‍ട്ടു ചെയ്യുന്നു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

‘ഇത് എന്തെങ്കിലും സ്വാധീനമുണ്ടാക്കുമെന്ന് ഞാന്‍ കരുതുന്നില്ല. പകുതി ദിവസം വാര്‍ത്തയില്‍ നിന്നേക്കാം. പക്ഷേ എന്തുവന്നാലും എനിക്കത് ചെയ്യണം. മനസാക്ഷിയ്ക്ക് അനുസരിച്ച് എനിക്കു പ്രവര്‍ത്തിക്കണം’ എന്നും അദ്ദേഹം പറഞ്ഞു.

കത്തില്‍ ഇനി കേന്ദ്ര പഴ്‌സണല്‍ മന്ത്രാലയം തീരുമാനമെടുക്കണം. അതുവരെ കണ്ണന്‍ ഗോപിനാഥ് സര്‍വ്വീസില്‍ തുടരേണ്ടിവരും. മൂന്നുമാസമാണ് തീരുമാനമെടുക്കാനുള്ള സമയമായി അഖിലേന്ത്യാ സര്‍വ്വീസ് ചട്ടത്തില്‍ പറയുന്നത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

കേന്ദ്രഭരണ പ്രദേശമായ ദാദര്‍ ആന്റ് നാഗര്‍ ഹവേലിയിലെ ജില്ലാ കലക്ടറായിരുന്ന കണ്ണന്‍ ഗോപിനാഥ് കോട്ടം പുതുപ്പള്ളി സ്വദേശിയാണ്. നിലവില്‍ ദാദര്‍ ആന്റ് നാഗര്‍ ഹവേലി വൈദ്യുത- പാരമ്പര്യേതര ഊര്‍ജ വകുപ്പില്‍ സെക്രട്ടറിയാണ്.