അതേസമയം സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന ആരോപണത്തില്‍ പ്രതിഷേധം ശക്തമായിരിക്കുകയാണ്. തിങ്കളാഴ്ച്ച മരണം സംഭവിച്ചിട്ടുണ്ടെന്നാണ് സ്ഥിരീകരണം. അതേസമയം സംശയാസ്പദമായ സാഹചര്യത്തില്‍ സ്ഥലത്ത് അപരിചിതരെ കണ്ടിരുന്നതായി സമീപവാസികള്‍ പറയുന്നു. ഇവര്‍ വാണിജ്യ നികുതി ഓഫീസിലില്‍ നിന്നാണെന്ന് പറഞ്ഞിരുന്നതായും അവര്‍ പറയുന്നു.
അതേസമയം ആഭ്യന്തരമന്ത്രി കെ.ജെ. ജോര്‍ജ് പോലീസില്‍നിന്ന് വിശദീകരണം തേടിയിട്ടുണ്ട്. തുടര്‍ന്ന് മന്ത്രി ഡി.കെ. ശിവകുമാര്‍ സംഭവസ്ഥലം സന്ദര്‍ശിച്ചു. സിറ്റി പോലീസ് കമ്മീഷണര്‍ എം.എന്‍. റെഡ്ഡിയും ഉന്നത പോലീസ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി അന്വേഷണം നടത്തി. സംഭവം ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം.
2009ലെ ഐ.എ.എസ്. ബാച്ച് ഉദ്യോഗസ്ഥനായ രവി സത്യസന്ധനായ ഉദ്യോഗസ്ഥന്‍ എന്ന നിലയില്‍ ജനങ്ങള്‍ക്കിടയില്‍ നല്ല അഭിപ്രായമുള്ള ഉദ്യോഗസ്ഥനായിരുന്നു കഴിഞ്ഞ ഒക്ടോബറിലാണ് കോലാറിലെ വാണിജ്യനികുതി അഡീഷണല്‍ കമ്മീഷണറായി ഡി.കെ. രവിയെ നിയമിതനാവുന്നത്.