പാക് സൈന്യം തലഛേദിച്ച സൈനികന്റെ മകളെ ദത്തെടുത്ത് ഐ.എ.എസ്- ഐ.പി.എസ് ദമ്പതികള്‍
India
പാക് സൈന്യം തലഛേദിച്ച സൈനികന്റെ മകളെ ദത്തെടുത്ത് ഐ.എ.എസ്- ഐ.പി.എസ് ദമ്പതികള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 5th May 2017, 7:04 pm

 

 

ഷിംല: പാക് സൈന്യം തലയറുത്ത് മൃതദേഹം വികൃതമാക്കിയ സുബേദാര്‍ പരംജീത് സിംഗിന്റെ മകളെ ദത്തെടുത്ത് ഐ.എ.എസ്-ഐ.പി.എസ് ദമ്പതികള്‍. ദമ്പതികളായ ഐ.എ.എസ് ഉദ്യോഗസ്ഥന്‍ യൂനൂസ് ഖാനും ഐ.പി.എസ് ഉദ്യോഗസ്ഥ അഞ്ജും ആരയുമാണ് പരംജീത് സിംഗിന്റെ പന്ത്രണ്ടുകാരിയായ മകളെ ദത്തെടുത്തത്.


Also read ‘രാജ്യത്തിന് മാതൃകയാക്കാം ഈ മിടുക്കന്മാരെ’; ഒഴിഞ്ഞ പ്ലാസ്റ്റിക് ബോട്ടിലുകള്‍ കൊണ്ട് ടോയിലറ്റുകള്‍ നിര്‍മ്മിച്ച് 13 വയസ്സുകാര്‍; വീഡിയോ 


വീരമൃത്യു വരിച്ച പരംജിത്തിന്റെ മകളുടെ വിദ്യാഭ്യാസ ചെലവുകള്‍ മുഴുവന്‍ ഏറ്റെടുക്കാന്‍ തയ്യാറാണെന്ന് ദമ്പതികള്‍ കുടുംബത്തെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് പരംജീത് സിംഗിന്റെ ഭാര്യയും ഇതിന് സമ്മതം നല്‍കി. ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ കുശ്ദീപ് കൗറിന്റെ വിവാഹം വരെയുള്ള എല്ലാ ചെലവുകളും വഹിക്കുമെന്നാണ് യൂനുസ് ഖാനും ഭാര്യയും പറയുന്നത്.

2010 ബാച്ച് ഐ.എ.എസ് ഉദ്യോഗസ്ഥനാണ് യൂനൂസ് ഖാന്‍ ഭാര്യ അഞ്ജു 2011 ബാച്ച് ഐ.പി.എസ് ഉദ്യോഗസ്ഥയും. കുശ്ദീപ് കൗറെന്നാണ് പരംജീത് സിംഗിന്റെ മകളുടെ പേര്. യൂനുസ്- അഞ്ജു ദമ്പതികള്‍ക്ക് നാല് വയസുള്ള മറ്റൊരു മകളുമുണ്ട്.


Dont miss ‘ലോകരാജ്യങ്ങള്‍ക്ക് മുമ്പില്‍ നാണം കെട്ട് ഇന്ത്യ’; വംശീയ ആക്രമണം, മനുഷ്യാവകാശ ലഘനം; യു.എന്‍ മനുഷ്യാവകാശ കമ്മീഷനില്‍ ഇന്ത്യക്ക് രൂക്ഷ വിമര്‍ശനം


രാജ്യത്തിന് വേണ്ടി ചെയ്യേണ്ട കടമയാണിതെന്നാണ് തങ്ങള്‍ വിശ്വസിക്കുന്നതെന്നാണ് ദമ്പതികള്‍ പറയുന്നത്. എല്ലാവരും ഇത്തരം ദൗത്യങ്ങള്‍ ഏറ്റെടുക്കണമെന്നും അദ്ദേഹം പറയുന്നു. പഞ്ചാബ് സ്വദേശി കൂടിയായ യൂനുസ് ഖാന്‍ കുല്ലുവിലെ ഡെപ്യൂട്ടി കമ്മീഷണറാണ്.

ശനിയാഴ്ച പരംജീത് സിംഗിന്റെ ഗ്രാമം സന്ദര്‍ശിക്കുമെന്നും യൂനുസ് പറഞ്ഞു. പരംജീത് സിംഗിന്റെ ഭാര്യ പരംജീത് കൗറിനെ ബന്ധപ്പെട്ടായിരുന്നു മകളെ ദത്തെടുക്കാനുള്ള താല്‍പ്പര്യം ദമ്പതികള്‍ അറിയിച്ചത്.