തിരുവനന്തപുരം: ഐ.എ.എസ് അസോസിയേഷന്‍ കൂട്ട അവധി തീരുമാനത്തില്‍ നിന്നും പിന്മാറി. മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയ ചര്‍ച്ചയ്ക്കുശേഷമാണ് അസോസിയേഷന്‍ സമരത്തില്‍ നിന്നും പിന്മാറുന്നതായി അറിയിച്ചത്.
ഇന്നുരാവിലെയാണ് ഐ.എ.എസ് അസോസിയേഷന്‍ പ്രതിനിധികളും മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്. ചര്‍ച്ചയ്ക്കുശേഷം ഐ.എ.എസ് ഉദ്യോഗസ്ഥറുടെ പ്രതിഷേധത്തെ ഒരു തരത്തിലും അംഗീകരിക്കില്ലെന്നും അവരുടെ സമ്മര്‍ദ്ദ തന്ത്രത്തിനു വഴങ്ങില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. ജേക്കബ് തോമസിനെ ശക്തമായ പിന്തുണയ്ക്കുന്ന നിലപാടാണ് ചര്‍ച്ചയ്ക്കുശേഷമുള്ള വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി സ്വീകരിച്ചത്.
ഐ.എ.എസുകാര്‍ക്കെതിരെ ആദ്യമായല്ല അന്വേഷണം വരുന്നത്. അവരുടെ വികാരം സ്വാഭാവികമാണ്. എന്നാല്‍ വികാരവും നടപടിയും രണ്ടും രണ്ടാണ്. സര്‍ക്കാറിനെ ദുര്‍ബലപ്പെടുത്താന്‍ നോക്കേണ്ട. അതിനു വഴങ്ങില്ലെന്നും അവരുടെ സമരം ശരിയായില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
അതേസമയം തന്നെ പ്രതിഷേധം സര്‍ക്കാറിനെതിരെയല്ലെന്ന ഐ.എ.എസ് ഉദ്യോഗസ്ഥരുടെ വാദത്തെ സര്‍ക്കാര്‍ സ്വീകരിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞിരുന്നു.
വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ് പ്രതികാര മനോഭാവത്തോടെ ഉന്നത സിവില്‍ സര്‍വ്വീസ് ഉദ്യോഗസ്ഥരെ വേട്ടയാടുന്നു എന്നാരോപിച്ചാണ് ഐ.എ.എസ് അസോസിയേഷന്‍ സമരപ്രഖ്യാപനം നടത്തിയത്. വിജിലന്‍സ് നടപടികളെത്തുടര്‍ന്നുള്ള ഉദ്യോഗസ്ഥരുടെ ആശങ്കകള്‍ മൂലം ഫയലുകള്‍ പലതും കെട്ടിക്കിടക്കുകയാണെന്നും പദ്ധതി നിര്‍വഹണത്തിന്റെ വേഗം കുറയാനുള്ള പ്രധാന കാരണങ്ങളിലൊന്ന് ഇതാണെന്നുമായിരുന്നു ഐ.എ.എസുകാരുടെ നിലപാട്.
വിജിലന്‍സ് ഡയറക്ടര്‍ക്കെതിരെയുള്ള ആരോപണങ്ങളില്‍ സര്‍ക്കാര്‍ നടപടിയെടുക്കുന്നില്ല എന്നും അസോസിയേഷന്‍ ആരോപിച്ചിരുന്നു. വിജിലന്‍സ് ഡയറക്ടര്‍ക്ക് 40 കോടി രൂപയോളം അനധികൃത സമ്പാദ്യമുണ്ട്. അദ്ദേഹത്തിനെ സംരക്ഷിക്കുന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. ഇത്തരത്തില്‍ സത്യസന്ധതയില്ലാത്ത ഒരാളെ വിജിലന്‍സ് ഡയറക്ടാറിയുന്ന് തങ്ങളെ വിധിക്കാന്‍ അനുവദിക്കുന്നതില്‍ വേദനയുണ്ട് എന്നു അസോസിയേഷന്‍ പ്രമേയത്തില്‍ പരാമര്‍ശിച്ചിരുന്നു.