ആഗ്ര: ഐ.എ.എസ് ഉദ്യോഗസ്ഥയെ ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ ബി.ജെ.പി എം.എല്‍.എക്കെതിരെ തുറന്നടിച്ച് ഐ.എ.എസ് അസോസിയേഷന്‍. ബി.ജെ.പി. എം.എല്‍.എ ആയ ഉദയ്ബാന്‍ സിങ്ങ് ആഗ്രയില്‍ വച്ച് ഐ.എ.എസ് ഉദ്യോഗസ്ഥയായ ഗരിമ സിങ്ങിനെ ഭീഷണിപ്പെടുത്തുന്ന ദൃശ്യങ്ങള്‍ നേരത്തെ വൈറലായിരുന്നു.
ജോലി ചെയ്യുന്ന ഇടങ്ങളില്‍ ചെന്ന് യുവ ഐ.എ.എസ് ഓഫീസര്‍മാരെ ഭീഷണിപ്പെടുത്തുന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്ന് ഐ.എ.എസ് അസോസിയേഷന്‍ ട്വീറ്റ് ചെയ്തു.
Also Read: രാഹുല്‍ ഗാന്ധിയുടെ വെല്ലുവിളിയേറ്റു; ഗുജറാത്തില്‍ 650 കോടിയുടെ വൈദ്യുതി ബില്‍ എഴുതിതള്ളി ബി.ജെ.പി സര്‍ക്കാര്‍
ഉത്തര്‍പ്രദേശിലെ ഫത്തേപൂര്‍ സിക്രിയിലെ എം.എല്‍.എയാണ് സിങ്ങ്. സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റ് ആയ ഗരിമാ സിങ്ങ് കാലാവസ്ഥ വ്യതിയാനം മൂലം വിളനഷ്ടം സംഭവിച്ചവര്‍ക്ക് വേണ്ടി സംഘടിപ്പിച്ച ക്യാമ്പിലെത്തിയവരില്‍ ചിലരെ തിരിച്ചയച്ചു എന്നാരോപിച്ചാണ, ഇവരോട് സിങ്ങ് കയര്‍ത്ത് സംസാരിച്ചത്
നിങ്ങള്‍ സര്‍ക്കാറിനെതിരെ പ്രവര്‍ത്തിക്കുകയാണ്. നിങ്ങള്‍ സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റ് ആണെന്ന് കാണിക്കാന്‍ ശ്രമിക്കുകയാണൊ ? എന്ന് സിങ്ങ് പറയുന്നതായി വീഡിയോയില്‍ കാണാം.
എം.എല്‍.എ യുടെ ഭീഷണിക്ക് മുന്‍പിലും പതറാതിരുന്ന രാഗിമാ സിങ്ങിനെ ഐ.എ.എസ് അസോസിയേഷന്‍ ട്വീറ്റില്‍ പ്രശംസിച്ചിട്ടുണ്ട്. നിയമം നടപ്പിലാക്കാന്‍ പ്രയത്‌നിക്കുന്നവരാണ് ഐ.എ.എസ് ഉദ്ദ്യോഗസ്ഥര്‍ എന്നും ട്വീറ്റില്‍ പറയുന്നു.