[] തിരുവനന്തപുരം: അസോസിയേഷനില്‍ ചേരിതിരിവോ ഉള്പ്പോരോ ഇല്ലെന്ന് ഐ.എ.എസ് അസോസിയേഷന്. അത്തരം വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്നും അസോസിയേഷന് വ്യക്തമാക്കി.
ഐ.എ.എസ് അസോസിയേഷന് ഭാരവാഹികള്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുമായി തിങ്കളാഴ്ച കൂടിക്കാഴ്ച നടത്തും. ഉമ്മന്‍ചാണ്ടി സ്വീകരിക്കുന്ന ഏത് നിലപാടിനെയും പിന്തുണയ്ക്കുമെന്നും അസോസിയേഷന് വ്യക്തമാക്കി. അതേ സമയം ചീഥ് സെക്രട്ടറിയ്ക്കെതിരെയുള്ള ആരോപണം സംബന്ധിച്ച ചര്‍ച്ചയില്‍ മധ്യസ്ഥനാവാന്‍ ഉയര്‍ന്ന ഐ.എ.എസ് ഉദ്യോഗസ്ഥനും അസോസിയേഷന് ഭാരവാഹിയുമായ കെ.എം ചന്ദ്രശേഖരനെ ചുമതലപ്പെടുത്തിയതായി മുഖ്യമന്ത്രി അറിയിച്ചു.
അതിനിടെ തനിക്കെതിരെയുള്ള ആരോപണങ്ങളെ തള്ളി ചീഫ് സെക്രട്ടറി ഭരത് ഭൂഷണ് രംഗത്തെത്തി. ഉദ്യോഗസ്ഥര്‍ക്കെതിരെ പ്രതികാരനടപടിയെടുത്തിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. രാജു നാരായണസ്വാമിയും ടോം ജോസും വാര്‍ഷിക റിപ്പോര്‍ട്ട് സമ്മര്പ്പിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.