| Sunday, 26th January 2020, 9:11 pm

ബി.ജെ.പി ഇതര മുഖ്യമന്ത്രിമാര്‍ ബി.ജെ.പി മുഖ്യമന്ത്രിമാരേക്കാള്‍ ജനപ്രിയര്‍; അരവിന്ദ് കെജ്‌രിവാള്‍ ഏറ്റവും ജനപ്രീതിയേറിയ മുഖ്യമന്ത്രി, സര്‍വ്വേ ഫലം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ബി.ജെ.പി മുഖ്യമന്ത്രിമാരേക്കാള്‍ ബി.ജെ.പി ഇതര മുഖ്യമന്ത്രിമാരാണ് ജനപ്രിയരെന്ന് സര്‍വ്വേ ഫലം. ഐ.എ.എന്‍.എസ്- സി വോട്ടര്‍ റിപ്പബ്ലിക്ക് ദിനത്തില്‍ പുറത്ത് വിട്ട സര്‍വ്വേയിലാണ് ഈ ഫലം.

രാജ്യത്തെ ഏറ്റവും ജനപ്രീതിയേറിയ മുഖ്യമന്ത്രിയായി അരവിന്ദ് കെജ്‌രിവാള്‍ തുടരുകയാണ്. സംസ്ഥാന സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെ കുറിച്ചുള്ള സര്‍വ്വേയിലെ ചോദ്യങ്ങള്‍ക്ക് ജനങ്ങള്‍ നല്‍കിയ മറുപടി ബി.ജെ.പിയെ ഭയപ്പെടുത്തുന്നതാണ്.

ബി.ജെ.പി ഭരിക്കുന്ന രണ്ട് സംസ്ഥാനങ്ങളിലെ ഭരണമികവിനെ മാത്രമേ ജനങ്ങള്‍ കയ്യടിക്കുന്നുള്ളൂ. ഹിമാചല്‍ പ്രദേശും അസമുമാണത്. ബി.ജെ.പിയുടെ ഘടകകക്ഷിയായ ജെ.ഡി.യുവിന് മുഖ്യമന്ത്രി സ്ഥാനമുള്ള ബീഹാറിനും മികച്ച അഭിപ്രായമാണ് നേടാനായത്.

ബി.ജെ.ഡി ഭരിക്കുന്ന ഒഡീഷയാണ് സംസ്ഥാനങ്ങളുടെ പട്ടികയില്‍ ഒന്നാമത്. ജാര്‍ഖണ്ഡ്, കേരള, ആന്ധ്രപ്രദേശ്, ദല്‍ഹി, രാജസ്ഥാന്‍, ബീഹാര്‍ എന്നിവയാണ് മറ്റു സംസ്ഥാനങ്ങള്‍.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

മികച്ച മുഖ്യമന്ത്രിമാരുടെ പട്ടികയില്‍ ഒരു ബി.ജെ.പി മുഖ്യമന്ത്രിക്ക് മാത്രമേ ഇടം നേടാനായുള്ളൂ. ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രി ജയ്‌റാം താക്കൂറാണ് അത്.

അരവിന്ദ് കെജ്‌രിവാള്‍ ഒന്നാം സ്ഥാനം നേടി. ചത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ഭാഗെല്‍, ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്‌നായിക്, ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ജഗന്‍മോഹന്‍ റെഡ്ഡി, ബീഹാര്‍ മുഖ്യമന്ത്രി നവീന്‍ പട്‌നായിക്, കേരള മുഖ്യമന്ത്രി പിണറായി വിജയന്‍, രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട്, ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി എന്നിവരാണ് ആദ്യ പത്തില്‍ ഇടം നേടിയ മറ്റ് മുഖ്യമന്ത്രിമാര്‍.

അതേ സമയം പ്രധാനമന്ത്രി സ്ഥാനത്തേക്ക് ഇപ്പോഴും സര്‍വ്വേയില്‍ പങ്കെടുത്ത ഭൂരിപക്ഷം പേരും നരേന്ദ്രമോദിയെ തന്നെയാണ് പിന്തുണക്കുന്നത്.

We use cookies to give you the best possible experience. Learn more