ന്യൂസിലാന്‍ഡിനെതിരെ മൂന്ന് മത്സരങ്ങളുടെ ഹോം ടെസ്റ്റ് പരമ്പര പരാജയപ്പെട്ടാണ് ഇന്ത്യ ക്രിക്കറ്റ് ലോകത്തിന് മുന്നില്‍ തലകുനിച്ചത്. ഇനി ഇന്ത്യയുടെ മുന്നിലുള്ള വലിയ റെഡ് ബോള്‍ ഇവന്റാണ് ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി. ഓസ്ട്രേലിയയുമായി നടക്കുന്ന പരമ്പര നവംബര്‍ 22നാണ് ആരംഭിക്കുന്നത്. പെര്‍ത്തില്‍ ആരംഭിക്കുന്ന ആദ്യ ടെസ്റ്റിന് മുന്നോടിയായി ഇന്ത്യന്‍ താരങ്ങള്‍ വമ്പന്‍ മുന്നൊരുക്കത്തിലാണ്.
പരമ്പരയ്ക്ക് മുന്നോടിയായി ഓസീസ് ഇതിഹാസതാരം ഇയാന്‍ ഹീലി ഇന്ത്യന്‍ സ്റ്റാര്‍ ബാറ്റര്‍ വിരാട് കോഹ്‌ലിയെക്കുറിച്ചും ഓസീസ് ബൗളര്‍മാരെക്കുറിച്ചും സംസാരിച്ചു. ടൂര്‍ണമെന്റില്‍ ഓസീസ് ബൗളര്‍മാര്‍ ലക്ഷ്യം വെക്കുന്ന പ്രധാന ഇന്ത്യന്‍ ബാറ്ററാണ് വിരാട്. ബൗളര്‍മാര്‍ വിരാടിനെ നേരിടുന്ന രീതിയെക്കുറിച്ചും താരത്തിന്റെ ബാറ്റിങ് സാധ്യതകളെക്കുറിച്ചുമാണ് ഹീലി സംസാരിച്ചത്. എസ്.ഇ.എന്‍.ക്യു ബ്രേക്ഫാസ്റ്റില്‍ സംസാരിക്കുകയായിരുന്നു ഹീലി.
‘ഓസീസ് ബൗളര്‍മാര്‍ വിരാട് കോഹ്‌ലിക്കെതിരെ എങ്ങനെയാണ് പന്തെറിയുക എന്നത് അല്‍പം രസകരമായിരിക്കും. അവര്‍ അവന്റെ ഫ്രണ്ട് പാഡ് ലക്ഷ്യമിടുമെന്ന് ഞാന്‍ കരുതുന്നു. മാത്രമല്ല ബോഡി ബാഷ് ചെയ്യാന്‍ അവന്റെ ഷോള്‍ഡര്‍ ലക്ഷ്യമിടുകയും ചെയ്യും. വലംകൈയ്യന്‍ ബാറ്റര്‍ക്ക് അത് ഇത്തിരി ചൂടാകും, ആ പന്തുകള്‍ കളിക്കണമെങ്കില്‍ അവന്‍ ചാടേണ്ടിവരും.
ഓസീസ് ഷോര്‍ട്ട് ലെഗ് പൊസിഷനില്‍ ഒരു ഫീല്‍ഡറെ തൊട്ടടുത്ത് വയ്ക്കും. അവന് ഒരു ബിഗ് ഷോട്ട് ആവശ്യമുണ്ടെങ്കില്‍ അതിനായി പോകട്ടെ. ഹുക്ക് അല്ലെങ്കില്‍ പുള്‍ കളിച്ച് ബൗളര്‍മാരെ ലക്ഷ്യമിടാന്‍ അയാള്‍ ശ്രമിച്ചേക്കാം, പക്ഷേ ഉയരം കൂടുതലാണെങ്കില്‍ അത് നിയന്ത്രിക്കാന്‍ പ്രയാസമായിരിക്കും,’ ഓസ്‌ട്രേലിയന്‍ ഇതിഹാസ കീപ്പര്‍ ഇയാന്‍ ഹീലി പറഞ്ഞു.
India’s tour of Australia
ആദ്യ ടെസ്റ്റ് – നവംബര്‍ 22 മുതല്‍ 26 വരെ – ഒപ്റ്റസ് സ്റ്റേഡിയം, പെര്‍ത്ത്.
രണ്ടാം ടെസ്റ്റ് – ഡിസംബര്‍ 6 മുതല്‍ 10 വരെ – അഡ്‌ലെയ്ഡ് ഓവല്‍.
മൂന്നാം ടെസ്റ്റ് – ഡിസംബര്‍ 14 മുതല്‍ 18 വരെ – ദി ഗാബ, ബ്രിസ്‌ബെയ്ന്‍.
ബോക്‌സിങ് ഡേ ടെസ്റ്റ് – ഡിസംബര്‍ 26 മുതല്‍ 30 വരെ – മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ട്.
അവസാന ടെസ്റ്റ് – ജനുവരി 3 മുതല്‍ 7 വരെ – സിഡ്‌നി ക്രിക്കറ്റ് ഗ്രൗണ്ട്
Indian squad for the Border Gavaskar Trophy
രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ജസ്പ്രീത് ബുംറ, യശസ്വി ജെയ്സ്വാള്‍, അഭിമന്യു ഈശ്വരന്‍, ശുഭ്മാന്‍ ഗില്‍, വിരാട് കോഹ്‌ലി, കെ.എല്‍. രാഹുല്‍, റിഷബ് പന്ത്, സര്‍ഫറാസ് ഖാന്‍, ധ്രുവ് ജുറെല്‍, ആര്‍. അശ്വിന്‍, രവീന്ദ്ര ജഡേജ, മുഹമ്മദ് സിറാജ്, ആകാശ് ദീപ്, പ്രസിദ് കൃഷ്ണ, ഹര്‍ഷിത് റാണ, നിതീഷ് കുമാര്‍ റെഡ്ഡി, വാഷിങ്ടണ്‍ സുന്ദര്‍
Content Highlight: Ian Healy Talking About Australian Bowlers Strategy Against Virat Kohli