ഇന്നലെ മഹാരാജ യാദവേന്ദ്ര സിങ് സ്റ്റേഡിയത്തില്‍ നടന്ന ഐ.പി.എല്‍ മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിന് പഞ്ചാബിനെ 9 റണ്‍സിന് തോല്‍പ്പിച്ചു.
മത്സരത്തില്‍ ടോസ് നേടിയ മുംബൈ ആദ്യം ബാറ്റ് ചെയ്തു 7 വിക്കറ്റ് നഷ്ടത്തില്‍ 192 റണ്‍സ് ആണ് നേടിയത്. എന്നാല്‍ ചെയ്‌സിങ്ങിന് ഇറങ്ങിയ പഞ്ചാബിന് 19.1
ഓവറില്‍ 183 റണ്‍സിന് ഓള്‍ ഔട്ട് ആകേണ്ടിവന്നു.
മുംബൈയുടെ പേസ് അറ്റാക്കര്‍ ജസ്പ്രീത് ബുംറയുടെ തകര്‍പ്പന്‍ ബൗളിങ്ങിലാണ് പഞ്ചാബ് തകര്‍ന്നത്. നാല് ഓവറില്‍ 21 റണ്‍സ് വഴങ്ങി നിര്‍ണായകമായ മൂന്നു വിക്കറ്റുകളാണ് താരം സ്വന്തമാക്കിയത്. 5.25 എന്ന് കിടിലന്‍ എക്കണോമിയിലാണ് താരം പന്ത് എറിഞ്ഞത്. മത്സരത്തിലെ താരവും ബുംറയായിരുന്നു.
ഇതോടെ വിക്കറ്റ് വേട്ടക്കാരുടെ പട്ടികയില്‍ ബുംറ 13 വിക്കറ്റുമായി ഒന്നാം സ്ഥാനത്ത് പര്‍പ്പിള്‍ ക്യാപ് സ്വന്തമാക്കിയിരിക്കുകയാണ്. താരത്തിന്റെ എടി മിന്നല്‍ പെര്‍ഫോമന്‍സിന് മുന്‍ ബെസ്റ്റ് ഇന്ത്യന്‍സ് ഫാസ്റ്റ് ബൗളര്‍ ഇയാന്‍ ബിഷപ്പ് പ്രശംസയുമായി വന്നിരിക്കുകയാണ്.
‘എനിക്ക് ജസ്പ്രീത് ബുംറയെ ഫാസ്റ്റ് ബൗളിങ് പി.എച്ച്.ഡി നല്‍കി അഭിഷേകം ചെയ്യാന്‍ സാധിക്കുമെങ്കില്‍ ഞാന്‍ അത് ചെയ്യും. അവന് ഗംഭീരമായ അറിവുണ്ട്, അത് അവന് രാജ്യത്തെ എല്ലാ തലങ്ങളിലുമുള്ള യുവാക്കളായ സീം ബൗളര്‍മാര്‍ക്ക് പകര്‍ന്ന് നല്‍കാന്‍ കഴിയും എന്നും ഞാന്‍ വിശ്വസിക്കുന്നു,’ അദ്ദേഹം എക്‌സില്‍ എഴുതി.
മുംബൈക്ക് വേണ്ടി രോഹിത് ശര്‍മ 25 പന്തില്‍ നിന്ന് 36 റണ്‍സാണ് നേടിയത്. എന്നാല്‍ 53 പന്തില്‍ മൂന്ന് സിക്‌സും ഏഴ് ഫോര്‍ അടക്കം 78 റണ്‍സ് നേടിയ സൂര്യകുമാര്‍ യാദവിനെ കരുത്തിലാണ് മുംബൈ സ്‌കോര്‍ ഉയര്‍ത്തിയത്. ടീമിനുവേണ്ടി തിലക് വര്‍മ 18 പന്തില്‍ നിന്ന് 34 റണ്‍സും നേടി. പഞ്ചാബിന്റെ ഹര്‍ഷല്‍ പട്ടേല്‍ മൂന്നു വിക്കറ്റുകള്‍ സ്വന്തമാക്കിയപ്പോള്‍ ക്യാപ്റ്റന്‍ സാം കറന്‍ രണ്ട് വിക്കറ്റുകള്‍ നേടി.
Content Highlight: Ian Bishop Praises Jasprit Bumrah