| Wednesday, 4th December 2019, 8:22 pm

ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച 11 പേര്‍ ഇവരെന്ന് പ്രഖ്യാപിച്ച് ഇയാന്‍ ബിഷപ്പ്; ബുംറ ഒന്നാമനല്ല

സ്പോര്‍ട്സ് ഡെസ്‌ക്

ലോകത്തിലെ ഏറ്റവും മികച്ച പേസര്‍മാരുടെ പട്ടിക പ്രഖ്യാപിച്ച് വെസ്റ്റ് ഇന്‍ഡീസ് താരം ഇയാന്‍ ബിഷപ്പ്. മികച്ച 11 പേസര്‍മാരെയാണ് ഇയാന്‍ ബിഷപ്പ് തിരഞ്ഞെടുത്തത്. പട്ടികയില്‍ ഇന്ത്യയുടെ ജസ്പ്രീത് ബുംറ രണ്ടാം സ്ഥാനത്താണ്. ഒന്നാം സ്ഥാനത്ത് ഇംഗ്ലണ്ടിന്റെ ജോഫ്ര ആര്‍ച്ചറാണ്.

ഇന്ത്യന്‍ പേസ് ബൗളര്‍മാരുടെ പ്രകടനം മികവുറ്റതായി മാറിയിട്ടുണ്ടെന്നും ഇയാന്‍ പറഞ്ഞു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

മുഹമ്മദ് ഷമിയും ജസ്പ്രീത് ബുംറയും ഒന്നിനൊന്ന് മികച്ച കളിക്കാരാണെന്നും ഷമിയെ തനിക്ക് ഒരുപാട് ഇഷ്ടമാണെന്നും ഇയാന്‍ അഭിപ്രായപ്പെട്ടു.

വെസ്റ്റ് ഇന്‍ഡീസിന് വേണ്ടി 43 ടെസ്റ്റുകളും 84 ഏകദിനങ്ങളും കളിച്ചയാളാണ് ഇയാന്‍ ബിഷപ്പ്. താന്‍ കളിച്ചിട്ടുള്ളതില്‍ ഏറ്റവും മികച്ച പേസര്‍ മാല്‍ക്കം മാര്‍ഷല്‍ ആണെന്നാണ് ഇയാന്‍ അഭിപ്രായപ്പെട്ടത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ഇയാന്‍ ബിഷപ്പ് പ്രഖ്യാപിച്ച പട്ടികയിലെ മറ്റ് താരങ്ങള്‍
1. ജോഫ്ര ആര്‍ച്ചര്‍
2.ജസ്പ്രീത് ബുംറ
3.നസീം ഷാ
4.മുഹമ്മദ് ഷമി
5.കഗിസോ റബാഡ
6.കെമര്‍ റോച്ച്
7.ജേസണ്‍ ഹോള്‍ഡര്‍
8.ലോക്കി ഫെര്‍ഗൂസന്‍
9.നീല്‍ വാഗ്‌നര്‍
10.മിച്ചല്‍ സ്റ്റാര്‍ക്ക്
11.ജോഷ് ഹേസല്‍വുഡ്‌

Latest Stories

We use cookies to give you the best possible experience. Learn more