|

രണ്ടാം വരവിനായി ഹര്‍ഭജന്‍ റെഡി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലണ്ടന്‍: രണ്ടാം വരവിനുള്ള എല്ലാ ഒരുക്കങ്ങളും നടത്തിക്കഴിഞ്ഞതായി ഇന്ത്യന്‍ ക്രിക്കറ്റര്‍ ഹര്‍ഭജന്‍ സിങ്. തന്റെ തിരിച്ചുവരവ് ടീമിന് മുതല്‍ക്കൂട്ടാവുമെന്നാണ് കരുതുന്നതെന്നും ഹര്‍ഭജന്‍ പറഞ്ഞു.  ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മുന്‍ഗണനാ നിരയില്‍നിന്ന് ഇടക്കാലത്ത് പുറത്തായിരുന്ന ഹര്‍ഭജന്‍ സിങ് അടുത്ത മാസമാണ് ടീമിലേക്ക് മടങ്ങിവരുന്നത്. []

കഴിഞ്ഞ ഞായറാഴ്ച നടന്ന സന്നാഹമത്സരത്തില്‍ ഹോളണ്ട് ദേശീയ ടീമിനെതിരെ ഭാജിയുടെ ഓള്‍റൗണ്ട് പ്രകടനം ഉണ്ടായിരുന്നു. 37 റണ്‍സിന് അഞ്ചുവിക്കറ്റ് വീഴ്ത്തിയ ഹര്‍ഭജന്‍ 13 പന്തില്‍ 22 റണ്‍സും നേടി.

സെപ്റ്റംബറില്‍ ന്യൂസിലെന്റിനെതിരായ ട്വന്റി-20യ്ക്കും തുടര്‍ന്ന്‌ ശ്രീലങ്കയില്‍ നടക്കുന്ന ട്വന്റി-20 ലോകകപ്പിനുമാണ് ഹര്‍ഭജനെ ടീമില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഹര്‍ഭജന്‍ ഇല്ലാതിരുന്ന കാലത്ത് ഇന്ത്യന്‍ ടീമില്‍, ഈ ലെഗ്‌സ്പിന്നറുടെ വിടവു നികത്താന്‍ മറ്റ് യുവതാരങ്ങള്‍ക്ക് സാധിച്ചിരുന്നില്ലെന്നതാണ് വാസ്തവം.

ഇടക്കാലത്ത് അലട്ടിയ ഫോമില്ലായ്മയും മറ്റ് പല പ്രശ്‌നങ്ങളും കാരണമാണ് ഹര്‍ഭജനെ പുറത്തിരുത്താന്‍ സെലക്ഷന്‍ കമ്മിറ്റിയെ നിര്‍ബന്ധിതരാക്കിയത്. ഇന്ത്യന്‍ ടീമിന് വേണ്ടി പരമാവധി മികച്ച പ്രകടനം പുറത്തെടുക്കാനാവുമെന്നാണ് വിശ്വാസമെന്നും ട്വന്റി-20 ലോകകപ്പില്‍ ഇന്ത്യന്‍ ടീമിന് തന്നെ വിജയിക്കാന്‍ സാധിക്കുമെന്നും ഭാജി പറഞ്ഞു.

Latest Stories