ഹരിയാനയിലെ തോല്‍വി; അമിത് ഷായുടെ ശാസനയ്ക്ക് പിന്നാലെ രാജിവെച്ചെന്ന വാര്‍ത്ത നിഷേധിച്ച് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍
Daily News
ഹരിയാനയിലെ തോല്‍വി; അമിത് ഷായുടെ ശാസനയ്ക്ക് പിന്നാലെ രാജിവെച്ചെന്ന വാര്‍ത്ത നിഷേധിച്ച് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 24th October 2019, 2:18 pm

ഹരിയാന: ഹരിയാനയിലെ തോല്‍വിക്ക് പിന്നാലെ ബി.ജെ.പി സംസ്ഥാന അധ്യക്ഷ സ്ഥാനം രാജിവെച്ചതായ റിപ്പോര്‍ട്ട് തള്ളി സുഭാഷ് ബരാല.

22000 വോട്ടിന് പിന്നിലായതാടെ സംസ്ഥാന അധ്യക്ഷ സ്ഥാനം രാജിവെക്കുന്നതായി ഇദ്ദേഹം പ്രഖ്യാപിച്ചെന്നായിരുന്നു റിപ്പോര്‍ട്ട്.

തൊഹാന മണ്ഡലത്തില്‍ നിന്നായിരുന്നു ഇദ്ദേഹം ജനവധി തേടിയത്. തോഹാനയിലെ തോല്‍വിയുടെയും ഹരിയാന തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ മോശം പ്രകടനത്തിന്റെയും ഉത്തരവാദിത്തം ഏറ്റെടുത്ത് രാജി വെക്കുന്നതായി ബരാല പറഞ്ഞതായിട്ടായിരുന്നു റിപ്പോര്‍ട്ട്. ഇതിന് പിന്നാലെയാണ് വാര്‍ത്ത നിഷേധിച്ച് അദ്ദേഹം രംഗത്തെത്തിയത്.

സംസ്ഥാനത്തെ പാര്‍ട്ടിയുടെ പ്രകടനത്തില്‍ ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷാ ബരാലയെ ശാസിച്ചുവെന്ന് പാര്‍ട്ടിയുമായി അടുത്ത വൃത്തങ്ങള്‍ പറഞ്ഞതായി ഇന്ത്യാ ടുഡെ റിപ്പോര്‍ട്ട് ചെയ്തു.

ഹരിയാനയില്‍ 33 സീറ്റുകളില്‍ ബി.ജെ.പിയും 25 സീറ്റുകളില്‍ കോണ്‍ഗ്രസുമാണ് ലീഡ് ചെയ്യുന്നത്. 12 സീറ്റുകളില്‍ മറ്റുള്ളവരാണ് മുന്നേറുന്നത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 58 ശതമാനം വോട്ട് ഷെയറായിരുന്നു ബി.ജെ.പി ലഭിച്ചത്. എന്നാല്‍ ഇത്തവണ അത് 35 ശതമാനമായാണ് കുറഞ്ഞത്.

2014 ല്‍ 90 അംഗ സഭയില്‍ 47 സീറ്റുകള്‍ നേടിയ ബി.ജെ.പി ”അബ്കി ബാര്‍ 75 പാര്‍ (ഇത്തവണ 75 സീറ്റുകളില്‍ കൂടുതല്‍)” എന്ന മുദ്രാവാക്യമുയര്‍ത്തിയായിരുന്നു പ്രചരണത്തിന് ഇറങ്ങിയത്. എന്നാല്‍ പ്രതീക്ഷിച്ച നേട്ടം ബി.ജെ.പിക്ക ഇത്തവണ ഉണ്ടാക്കാന്‍ സാധിച്ചിട്ടില്ല.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ