താന്‍ പൊലീസ് കസ്റ്റഡിയില്‍ അല്ല, മാറിനില്‍ക്കുന്നത് ജീവന് ഭീഷണിയുള്ളതിനാല്‍: കനകദുര്‍ഗ, വീഡിയോ
Kerala News
താന്‍ പൊലീസ് കസ്റ്റഡിയില്‍ അല്ല, മാറിനില്‍ക്കുന്നത് ജീവന് ഭീഷണിയുള്ളതിനാല്‍: കനകദുര്‍ഗ, വീഡിയോ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 29th December 2018, 11:25 am

കോഴിക്കോട്: ശബരിമല ദര്‍ശനത്തിന് പുറപ്പെട്ട താനും കോഴിക്കോട് സ്വദേശി ബിന്ദുവും സുരക്ഷിതരാണെന്ന് കനകദുര്‍ഗ. 24 സെക്കന്‍ഡ് ഉള്ള വീഡിയോയിലൂടെയാണ് കനക ദുര്‍ഗയാണ് വിശദീകരണവുമായി രംഗത്ത് എത്തിയിരിക്കുന്നത്. “”താന്‍ സുരക്ഷിതയാണ്. ജീവന് ഭീഷണിയുള്ളതിനാലാണ് സുരക്ഷിതമായ സ്ഥലത്തേക്ക് മാറിയിരിക്കുന്നത്””

താന്‍ പൊലീസ് കസ്റ്റഡിയില്‍ അല്ലെന്നും കൂട്ടുകാരിയുടെ വീട്ടില്‍ സുരക്ഷിതയാണെന്നും കനക ദുര്‍ഗ പറയുന്നു. വീട്ടിലേക്ക് ഉടന്‍ മടങ്ങിപ്പോകാന്‍ കഴിയാത്ത സാഹചര്യമാണെന്നും അവര്‍ വീഡിയോയിലൂടെ പറയുന്നുണ്ട്.

ALSO READ:55 മാസത്തിനിടെ മോദി സന്ദര്‍ശിച്ചത് 92 രാഷ്ട്രങ്ങള്‍; ചിലവഴിച്ചത് 2021 കോടി

ശബരിമല ദര്‍ശനത്തിനായി പോയ മലപ്പുറം സ്വദേശി കനകദുര്‍ഗ ഇനിയും വീട്ടിലെത്തിയിട്ടില്ലെന്ന് കുടുംബം പെരിന്തല്‍മണ്ണ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. തിരോധാനത്തില്‍ ദുരൂഹതയുണ്ടെന്നും കനകദുര്‍ഗയെ കണ്ടെത്തിത്തരണമെന്നും ആവശ്യപ്പെട്ടാണ് ഭര്‍ത്താവ് കൃഷ്ണനുണ്ണി പരാതി നല്‍കിയത്.

കഴിഞ്ഞ 24-നു രാവിലെ കോഴിക്കോട് സ്വദേശി ബിന്ദുവിനൊപ്പം ശബരിമലയിലേക്ക് പോയ കനകദുര്‍ഗയെ സന്നിധാനത്തിന് സമീപം ചന്ദ്രാനന്ദന്‍ റോഡില്‍ നിന്ന് തിരിച്ചിറക്കിയിരുന്നു.

അതേസമയം മലകയറുന്നതിനിടയില്‍ മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കുന്നതിന് കാണിച്ച ധൃതിയേയും കനകഗുര്‍ഗ വിമര്‍ശിച്ചു. പ്രതിഷേധക്കാരെത്തും വീഡിയോ എടുക്കല്ലെയെന്ന് ജനം ടിവിയുടെ ക്യാമറമാനോട് പറഞ്ഞെങ്കിലും ചെവികൊണ്ടില്ലെന്ന് കൂടെയുള്ള ബിന്ദു ഡൂള് ന്യൂസിനോട് പറഞ്ഞു.

പ്രതിഷേധക്കാര് കൂടാന് കാരണം ഇതാണെന്നും അവര് ഉന്നയിച്ചു.