| Tuesday, 23rd February 2021, 3:56 pm

നിരീശ്വരവാദിയാണെങ്കിലും ഞാന്‍ യഥാര്‍ത്ഥ മുസ്‌ലിമാണ്, ഇന്ത്യയിലെയും പാക്കിസ്ഥാനിലെയും മുസ്‌ലിങ്ങള്‍ വ്യാജന്മാരും: ജസ്റ്റിസ് കട്ജു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂ ദല്‍ഹി: നിരീശ്വരവാദിയാണെങ്കിലും ഇസ്‌ലാമിന്റെ അടിസ്ഥാന തത്വങ്ങള്‍ പിന്തുടരുന്ന താന്‍ ഒരു യഥാര്‍ത്ഥ മുസ്‌ലിമാണെന്ന് സുപ്രീം കോടതി മുന്‍ ജസ്റ്റിസ് മാര്‍ണ്ഡേയ കട്ജു. ഇസ്‌ലാമിന്റെ അടിസ്ഥാന തത്വങ്ങള്‍ പാലിക്കാത്ത ഇന്ത്യയിലെയും പാക്കിസ്ഥാനിലെയും മുസ്‌ലിങ്ങള്‍ വ്യാജ മുസ്‌ലിങ്ങളാണെന്നും മാര്‍ക്കണ്ഡേയ കട്ജു ഫേസ്ബുക്കില്‍ എഴുതി.

മാര്‍ക്കണ്ഡേയ കട്ജുവിന്റെ പോസ്റ്റിന്റെ പൂര്‍ണരൂപം:

‘ഇന്ത്യയിലെയും പാക്കിസ്ഥാനിലെയും മുസ്‌ലിങ്ങളെ ഞാന്‍ വ്യാജ മുസ്‌ലിങ്ങള്‍ എന്ന് വിളിക്കും. രണ്ട് കാരണങ്ങള്‍ കൊണ്ടാണ് ഇസ്‌ലാം ലോകത്ത് വ്യാപിച്ചത്. ഒന്ന് സമത്വത്തിന്റെ സന്ദേശമാണ്, അത് സമൂഹത്തിലെ അടിമര്‍ത്തപ്പെട്ട വിഭാഗങ്ങള്‍ക്ക് വിമോചനം നല്‍കും. രണ്ട് എത്ര പ്രയാസം സഹിച്ചായാലും വിദ്യാഭ്യാസം നേടണമെന്നുള്ള പ്രവാചക കല്‍പനയാണ്.

ഇന്ത്യയിലെയും പാക്കിസ്ഥാനിലെയും ബഹുഭൂരിപക്ഷം മുസ്‌ലിങ്ങളും ഈ തത്വങ്ങള്‍ പിന്തുടരുന്നതിന് പകരം ജാതി സമ്പ്രദായത്തിന് പിന്നാലെയാണ് പോകുന്നത്. വിദ്യാഭ്യാസം നോടുന്നതിന് പകരം പിന്തിരിപ്പനായ ഫ്യൂഡല്‍ മനോനിലയില്‍ തുടരാനാണ് അവര്‍ ശ്രമിക്കുന്നത്. നിരീശ്വരവാദിയാണെങ്കിലും ഈ രണ്ട് തത്വങ്ങളും പിന്തുടരുന്ന ഞാന്‍ ഒരു യഥാര്‍ത്ഥ മുസ്‌ലിമാണ്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Content Highlight: Iam a Real Muslim – Markandey Katju

We use cookies to give you the best possible experience. Learn more