താനൊരു തനി ഗുജറാത്തിയാണെന്ന് പ്രമുഖ ബോളിവുഡ് സംവിധായകന്‍ സഞ്ജയ് ലീലാ ബന്‍സാലി.
ഗുജറാത്തില്‍ ജനിച്ച് വളര്‍ന്ന സഞ്ജയ് ലീലാ ബന്‍സാലിക്ക് ഗുജറാത്തിനെ കുറിച്ച് പറയുമ്പോള്‍ നൂറ് നാവാണ്.
ഗുജറാത്തിലെ ആളുകളെ കുറിച്ചും അവിടത്തെ സംസ്‌കാരത്തെ കുറിച്ചും സംഗീതത്തെ കുറിച്ചുമെല്ലാം വാചാലനാവുന്ന ബന്‍സാലിക്ക് പക്ഷേ ഏറ്റവുമധികം പറയാനുള്ളത് അവിടത്തെ ഭക്ഷണത്തെ കുറിച്ചാണ്.
അഹമ്മദാബാദില്‍ തനിക്കിഷ്ടമുള്ള ഗുജറാത്തി ഭക്ഷണം കഴിക്കാന്‍ കിട്ടുന്ന ഒരവസരവും പാഴാക്കാറില്ലെന്നും ബന്‍സാലി പറഞ്ഞു.
ഈ ഗുജറാത്തി പ്രേമമാണ് “ഹം ദില്‍ ദേ ചുകേ സന”വും “രാം ലീലയും” ഗുജറാത്തി പശ്ചാത്തലത്തില്‍ പിറക്കാന്‍ കാരണം.
ടെലിവിഷനില്‍ ഹിറ്റായ “സരസ്വതി ചന്ദ്ര” എന്ന സീരിയലിന്റെ കഥയും ഗുജറാത്തിന്റേത് തന്നെ.
“രാംലീലക്ക്” വേണ്ടി ഗുജറാത്തി നാടന്‍ ശീലുകള്‍ പരിചയപ്പെടാന്‍ ബന്‍സാലി രാജ്‌കോട്ടില്‍ തങ്ങിയത് അഞ്ച് ദിവസങ്ങളാണ്. ഇങ്ങനെ നീളുന്നു ബന്‍സാലിയുടെ ഗൂജറാത്ത് മൊഹബത്ത്.