കാണാതായ എ.എന്‍ 32 വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി; 13 പേര്‍ക്കായി തിരച്ചില്‍ തുടരുന്നു
India
കാണാതായ എ.എന്‍ 32 വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി; 13 പേര്‍ക്കായി തിരച്ചില്‍ തുടരുന്നു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 3rd June 2019, 6:48 pm

 

ന്യൂദല്‍ഹി: വ്യോമസേനയുടെ കാണാതായ എ.എന്‍ 32 വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി. അരുണാചല്‍ പ്രദേശിലെ പായും എന്ന ഗ്രാമത്തിന് സമീപത്തു നിന്നാണ് അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. വിമാനത്തിലുണ്ടായിരുന്ന 13 പേര്‍ക്കായി തിരച്ചില്‍ തുടരുകയാണ്.

അരുണാചല്‍ പ്രദേശില്‍ വെച്ചാണ് ഇന്ത്യന്‍ വ്യോമസേനയുടെ എ.എന്‍-32 സഞ്ചാര വിമാനവുമായുള്ള ബന്ധം നഷ്ടപ്പെട്ടത്. അസമിലെ ജോര്‍ഹത്തില്‍ നിന്ന് ഉച്ചയ്ക്ക് 12:25 ഓടെ പുറപ്പെട്ട വിമാനമാണ് തകര്‍ന്നത്.

‘ഉച്ചയ്ക്ക് ഒരു മണിയോടെയാണ് പ്രതല കേന്ദ്രവും വിമാനവും തമ്മിലുള്ള ബന്ധം നഷ്ടപ്പെട്ടത്.’ എന്നാണ് ഇന്ത്യന്‍ എയര്‍ഫോഴ്‌സ് അറിയിച്ചത്.

വിമാനത്തില്‍ എട്ടു ക്രൂ അംഗങ്ങളെ കൂടാതെ അഞ്ചു യാത്രക്കാരുമുണ്ടായിരുന്നു.

അന്റോണോവ് എ.എന്‍-32 1984 മുതല്‍ ഇന്ത്യന്‍ വ്യോമ സേന ഉപയോഗിച്ചു വരുന്ന വിമാനമാണ്. മികച്ച കാര്യക്ഷമതയുള്ള എ.എന്‍-32 ദീര്‍ഘകാല ഉപേയാഗത്തിന് പ്രത്യേകം രൂപകല്‍പന ചെയ്തതാണ്.