സേനയെ മോശമായി ചിത്രീകരിച്ചു, ഗുഞ്ജന്‍ സക്‌സേനയ്‌ക്കെതിരെ സെന്‍സര്‍ ബോര്‍ഡിനു കത്തെഴുതി വ്യോമ സേന
Bolliwood
സേനയെ മോശമായി ചിത്രീകരിച്ചു, ഗുഞ്ജന്‍ സക്‌സേനയ്‌ക്കെതിരെ സെന്‍സര്‍ ബോര്‍ഡിനു കത്തെഴുതി വ്യോമ സേന
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 13th August 2020, 3:27 pm

ജാന്‍വി കപൂര്‍ നായികയായെത്തിയ ചിത്രം ഗുഞ്ജന്‍ സക്‌സേന കാര്‍ഗില്‍ ഗേള്‍ കഴിഞ്ഞ ദിവസം നെറ്റ്ഫ്‌ളിക്‌സില്‍ റിലീസ് ചെയ്തിരുന്നു. കരണ്‍ ജോഹറിന്റെ ധര്‍മ്മ പ്രൊഡക്ഷന്‍ നിര്‍മ്മിച്ച ചിത്രത്തിനെതിരെ കേന്ദ്ര വ്യോമ സേനയാണ് ഇപ്പോള്‍ രംഗത്തു വന്നിരിക്കുന്നത്.

ചിത്രത്തിന്റെ ആധികാരികതയില്‍ ധര്‍മ്മ പ്രൊഡക്ഷന്‍ ഉറപ്പു തന്നിരുന്നെന്നും എന്നാല്‍ ചിത്രം തെറ്റദ്ധരിപ്പിക്കുന്നതാണെന്നും ചൂണ്ടിക്കാണിച്ച് സെന്‍സര്‍ ബോര്‍ഡിന് കത്തയച്ചിരിക്കുകയാണ് വ്യോമസേന.

വ്യോമസേനയെ മോശമായാണ് ചിത്രീകരിച്ചിരിക്കുന്നതെന്നും സേനയില്‍ സ്ത്രീകളെ പരിഗണിക്കുന്നത് സിനിമയില്‍ കാണിച്ചത് തെറ്റായിട്ടാണെന്നുമാണ് കത്തില്‍ പറയുന്നത്.

ചിത്രത്തിലെ ചില സംഭാഷണങ്ങളും സീനുകളും നേരത്തെ ചൂണ്ടിക്കാണിച്ചിരുന്നെന്നും എന്നാല്‍ ഇവ ധര്‍മ്മ പ്രൊഡക്ഷന്‍ ഡിലീറ്റ് ചെയ്തിട്ടില്ലെന്നും വ്യോമ സേന ആരോപിക്കുന്നു.

ആഗസ്റ്റ് 12 നാണ് ഗുഞ്ജന്‍ സ്‌കസേന ദ കാര്‍ഗില്‍ ഗേള്‍ നെറ്റ്ഫ്‌ള്ക്‌സില്‍ റിലീസ് ചെയ്തത്. കാര്‍ഗില്‍ യുദ്ധത്തില്‍ ഇന്ത്യന്‍ സൈന്യത്തില്‍ പ്രവര്‍ത്തിച്ച ഏക വനിതയായിരുന്ന ഗുജ്ജന്‍ സക്‌സേനയുടെ ജീവിത കഥയെ ആസ്പദമാക്കിയാണ് ചിത്രം നിര്‍മിച്ചത്. ശരണ്‍ സക്‌സേനയാണ് ചിത്രം സംവിധാനം ചെയ്തത്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം,പേജുകളിലൂടെയും വാട്സാപ്പിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ