മാഡ്രിഡ്: മെസ്സി ഇന്റര്‍നാഷണല്‍ ഫുട്‌ബോളില്‍ നിന്ന് വിരമിക്കണമെന്ന് അര്‍ജന്റീന ഫുട്‌ബോള്‍ ഇതിഹാസം മറഡോണ. മെസ്സി അര്‍ജന്റീനയുടെ ദേശീയ ടീമിലേക്ക് വരരുതെന്നും മറഡോണ പറഞ്ഞു.
എന്തിനും ഏതിനും മെസ്സിയെ എല്ലാവരും കുറ്റപ്പെടുത്തുകയെന്നും അത് കൊണ്ട് തന്നെ മെസ്സിയില്ലാതെ അര്‍ജന്റീന കളിക്കാന്‍ ഇറങ്ങട്ടെയെന്നും മറഡോണ കൂട്ടിച്ചേര്‍ത്തു.
“മെസ്സിയോട് അര്‍ജന്റീന ടീമിലേക്ക് തിരിച്ചു വരരുത് എന്നാണ് എനിക്ക് പറയാനുള്ളത്. മെസ്സി ഇന്റര്‍നാഷണല്‍ ഫുട്‌ബോളില്‍ നിന്ന് വിരമിക്കണം, അര്‍ജന്റീനയുടെ അണ്ടര്‍ 15 തോല്‍ക്കുന്നത് മെസ്സിയുടെ കുറ്റം കൊണ്ട്, അര്‍ജന്റീന ലീഗിലെ മത്സര ക്രമങ്ങള്‍ക്കും കുറ്റം മെസ്സിക്ക്”. മറഡോണ പറഞ്ഞു.
Read Also : അത് പച്ചകള്ളമാണ്; ഹോട്ടലില്‍ വെച്ച് യുവതിയെ പീഡിപ്പിച്ചെന്ന ആരോപണത്തില്‍ റൊണാള്‍ഡോ
ദേശീയ ടീമിന് പഴയതു പോലുള്ള അഭിനിവേശം ഇല്ലെന്നും ഫുട്‌ബോള്‍ ഇതിഹാസം പറഞ്ഞു. അര്‍ജന്റീനയുടെ പുതിയ പരിശീലകനായ സ്‌കെലോണിക്ക് അതിനുള്ള അര്‍ഹത ഇല്ലെന്നും മറഡോണ പറഞ്ഞു.
ലോകകപ്പിലെ തോല്‍വിക്ക് ശേഷം മെസ്സി അര്‍ജന്റീന ടീമിന് വേണ്ടി കളിച്ചിരുന്നില്ല. ഈ മാസം നടക്കുന്ന അര്‍ജന്റീനയുടെ സൗഹൃദ മത്സരങ്ങള്‍ക്കുള്ള ടീമിലും മെസ്സിയെ ഉള്‍പ്പെടുത്തിയിരുന്നില്ല.