മുതിര്‍ന്ന താരങ്ങള്‍ പന്ത് ചുരണ്ടാന്‍ ആവശ്യപ്പെട്ടിരുന്നെങ്കില്‍ താനും അത് ചെയ്യേണ്ടി വരുമായിരുന്നുവെന്ന് ഓസ്‌ട്രേലിയയുടെ പുതിയ പരിശീലകന്‍ ജസ്റ്റിന്‍ ലാംഗര്‍. കാമറൂണ്‍ ബാന്‍ക്രോഫ്റ്റ് പന്ത് ചുരണ്ടല്‍ വിവാദത്തില്‍ ഉള്‍പ്പെട്ടതിനെ കുറിച്ച് സംസാരിക്കുകയായിരുന്നു ലാംഗര്‍. ഡാരന്‍ ലീമാന്‍ രാജിവെച്ച ഒഴിവിലാണ് ജസ്റ്റിന്‍ ലാംഗര്‍ പരിശീലകനായത്.
ആദ്യമായി ഓസ്‌ട്രേലിയക്ക് വേണ്ടി കളിക്കുമ്പോള്‍ അലന്‍ബോര്‍ഡര്‍ എന്നോട് പന്ത് ചുരണ്ടാന്‍ ആവശ്യപ്പെട്ടിരുന്നെങ്കില്‍ ചെയ്യുമായിരുന്നു. അങ്ങനെ ചെയ്യുന്നില്ലെങ്കില്‍ എനിക്ക് ഭയമായിരിക്കും. വ്യത്യാസം എന്താണെന്ന് ചോദിച്ചാല്‍ അലന്‍ബോര്‍ഡര്‍ എന്നോട് ഒരിക്കലും അങ്ങനെ ആവശ്യപ്പെടുമായിരുന്നില്ല. ഇത്തരം നിന്ദ്യമായ പ്രവര്‍ത്തി ചെയ്താല്‍ കോച്ച് ബോബി സിംപ്‌സണ്‍ എന്നെ കൊല്ലുമായിരുന്നു.
ഡോക്ടറുടെ അടുത്ത് ചെന്നാല്‍ ചികിത്സ നിഷേധിക്കും, കടയില്‍ നിന്ന് സാധനങ്ങള്‍ നല്‍കില്ല, മുടിവെട്ടിത്തരിക പോലുമില്ല; ബലാംത്സംഗത്തിനിരയായ പെണ്‍കുട്ടിയ്ക്കും കുടുംബത്തിനും വിലക്ക് കല്‍പ്പിച്ച് ഒരു ഗ്രാമം
ടെസ്റ്റില്‍ മാന്യത ഉറപ്പു വരുത്തേണ്ടത് ടീമിലെ എല്ലാ കളിക്കാരുടെയും ബാധ്യതയാണെന്നാണ് തന്റെ അനുഭവം പഠിപ്പിക്കുന്നതെന്നും ലാംഗര്‍ പറഞ്ഞു. വിവാദത്തില്‍ സസ്‌പെന്‍ഡ് ചെയ്യപ്പെട്ട താരങ്ങള്‍ക്ക് വിലക്ക് കഴിഞ്ഞാല്‍ തിരിച്ചുവരാനുള്ള അവസരമുണ്ടാക്കണമെന്നും ലാംഗര്‍ പറഞ്ഞു.
വിവാദത്തില്‍ ഉള്‍പ്പെട്ട മുന്‍ ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്ത്, മുന്‍ വൈസ് ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണര്‍ എന്നിവരെ ഒരു വര്‍ഷത്തേക്കും ബാ്ന്‍ക്രോഫ്റ്റിനെ 9 മാസത്തേക്കുമാണ് വിലക്കിയത്. 25കാരനായ ബാന്‍ക്രോഫ്റ്റിന്റെ എട്ടാമത്തെ ടെസ്റ്റ് മത്സരമായിരുന്നു അത്.