ഓസീസിനെതിരെയുള്ള ഏകദിന മത്സരത്തിൽ പരാജയപ്പെട്ടതോടെ ലോകകപ്പിനുള്ള ഇന്ത്യൻ ടീമിന്റെ സാധ്യതകളിൽ ആരാധകർ ആശങ്കയിലാണ്. ബോർഡർ-ഗവാസ്ക്കർ ട്രോഫിയിൽ മികച്ച വിജയം സ്വന്തമാക്കി ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിലേക്ക് യോഗ്യത നേടിയ ശേഷമായിരുന്നു ഇന്ത്യൻ ടീം ഏകദിന പരമ്പരയിൽ ഓസീസിന് മുന്നിൽ മുട്ട് മടക്കിയത്.
എന്നാൽ ഇന്ത്യൻ ടീമിൽ യുവതാരം ശുഭ്മാൻ ഗില്ലിന് അവസരം ലഭിക്കുമെങ്കിൽ തന്നെ ടീമിലെടുക്കേണ്ടതില്ല എന്നാവശ്യപ്പെട്ട് ഇന്ത്യൻ ടീമിലെ സൂപ്പർ ബാറ്ററായ ശിഖർ ധവാൻ രംഗത്ത് വന്നിട്ടുണ്ട്.
ഇന്ത്യൻ ഏകദിന സ്‌ക്വാഡിൽ കഴിഞ്ഞ ഒമ്പത് വർഷമായി സാന്നിധ്യമറിയിച്ചിട്ടുള്ള ധവാന് ശ്രീലങ്കക്കും ന്യൂസിലാൻഡിനും ഓസ്ട്രേലിയക്കുമെതിരെയുള്ള ഏകദിന പരമ്പരകളിൽ ടീമിൽ സ്ഥാനം പിടിക്കാൻ സാധിച്ചിരുന്നില്ല.
ധവാന്റെ സ്ഥാനത്തേക്ക് അവസരം ലഭിച്ച ഗിൽ മെച്ചപ്പെട്ട പ്രകടനം തന്നെയാണ് ഈ വർഷം കാഴ്ചവെച്ചിട്ടുള്ളത്. ഒമ്പത് ഇന്നിങ്സുകളിൽ നിന്നായി 78 റൺസ് ശരാശരിയിൽ 624 റൺസാണ് ഗില്ലിന്റെ ഈ വർഷത്തെ ഇതുവരെയുള്ള സമ്പാദ്യം. ഇതിൽ രണ്ട് സെഞ്ച്വറികളും ഉൾപ്പെടുന്നുണ്ട്.
“ഇന്ത്യൻ ടീമിൽ തരംഗമായി മാറിയിരിക്കുകയാണ് ശുഭ്മാൻ ഗിൽ. മാച്ച് വിന്നിങ് ഇന്നിങ്സുകൾ കളിക്കാൻ പ്രാപ്തിയുള്ള പ്ലെയറാണദ്ദേഹം. ഞാൻ ഇന്ത്യൻ ടീമിന്റെ സെലക്ടറാണെങ്കിൽ എനിക്ക് പകരം ഞാൻ അവനെയേ ടീമിൽ ഉൾപ്പെടുത്തുകയുള്ളൂ. എനിക്ക് പകരം അവനെയേ ഞാൻ ടീമിൽ ഉൾപ്പെടുത്തൂ,’ ശിഖർ ധവാൻ പറഞ്ഞു.
ആജ് തക്കിന് നൽകിയ അഭിമുഖത്തിലായിരുന്നു ഗില്ലിനെക്കുറിച്ച് ശിഖർ ധവാൻ തുറന്ന് പറഞ്ഞത്.
അതേസമയം രാജ്യാന്തര മത്സരങ്ങൾക്ക് ഒരു ഇടവേള നൽകികൊണ്ട് മാർച്ച് 31 മുതൽ ഐ.പി.എൽ ആരംഭിക്കുകയാണ്.
മെയ് 21 വരെയാണ് ഇന്ത്യൻ പ്രീമിയർ ലീഗിലെ ഗ്രൂപ്പ് ഘട്ട മത്സരങ്ങൾ നടക്കുന്നത്.
Content Highlights:I would have dropped myself for Shubman Gill said