'ഞാൻ വിവാഹം കഴിക്കില്ല; ജീവിതം മാതാപിതാക്കൾക്കൊപ്പം': സായ് പല്ലവി
Movie Day
'ഞാൻ വിവാഹം കഴിക്കില്ല; ജീവിതം മാതാപിതാക്കൾക്കൊപ്പം': സായ് പല്ലവി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 16th February 2019, 11:33 pm

ചെന്നൈ: താൻ വിവാഹം കഴിക്കാൻ തീരുമാനിച്ചിട്ടില്ലെന്ന് പ്രഖ്യാപിച്ച് തെന്നിന്ത്യൻ താരം സായി പല്ലവി. എന്നും രക്ഷിതാക്കളോടൊപ്പം കഴിയാനാണ് താരം ആഗ്രഹിക്കുന്നത്. മലയാളം, തമിഴ്, തെലുങ്ക് സിനിമയിൽ നിരവധി ആരാധകരുള്ള താരമാണ് സായ് പല്ലവി. വിവാഹം കഴിക്കുന്നില്ലെന്ന സായിയുടെ തുറന്നുപറച്ചിൽ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ചർച്ചയാകുകയാണ്.

Also Read ബാലപീഡനം: കര്‍ദിനാളിന്റെ തിരുവസ്ത്രം തിരിച്ചുവാങ്ങി ഫ്രാന്‍സിസ് മാര്‍പ്പാപ്പ

ഒരു അഭിമുഖത്തിലാണ് സായ് ഇക്കാര്യം പറയുന്നത്. എന്നും അച്ഛനും അമ്മയ്ക്കും താങ്ങും തണലുമായി നില്‍ക്കണമെന്നാണ് ആഗ്രഹം. വിവാഹം ഇതിന് തടസ്സമാകുമെന്നും സായ് പറഞ്ഞു.

Also Read തമിഴ്‌നാട് കേന്ദ്ര സര്‍വകലാശാല അധ്യാപകര്‍ക്കെതിരെ പ്രതികാരനടപടി; വിദ്യാര്‍ത്ഥികളുടെ നിരാഹാര സമരം രണ്ടാം ദിവസത്തിലേക്ക്

2015ലെ പ്രേമം എന്ന ചിത്രത്തിലൂടെ മലർ മിസ്സായി മലയാളികളുടെ മനം കവർന്ന നടി ഇപ്പോൾ തമിഴ്, തെലുങ്ക് സിനിമകളിൽ സജീവമാണ്. അടുത്തിടെ പുറത്തിറങ്ങിയ ധനുഷ് ചിത്രം മാരി ടുവിലും സായിയുടെ ഡാൻസ് വൈറലായിരുന്നു. ചിത്രത്തിലെ റൗഡി ബേബി എന്ന ഗാനം 200 മില്യൻ കാഴ്ചക്കാരെയാണ് സൃഷ്ടിച്ചത്.