ഗണേഷ് കുമാര്‍ എന്‍.എസ്.എസ് ഒക്കെ വിട്ട് പെന്തകോസ്തിലേക്ക് പോയെന്ന പ്രചാരണത്തെപ്പറ്റിയുള്ള റിപ്പോര്‍ട്ടറുടെ ചോദ്യത്തിന് മറുപടി നല്‍കവെയായിരുന്നു എം.എല്‍.എയുടെ പ്രതികരണം. താന്‍ മതവിശ്വാസിയല്ലെന്നും ദൈവവിശ്വാസിയാണെന്നും അദ്ദേഹം മറുപടി നല്‍കി.
‘ഞാന്‍ മതവിശ്വാസിയല്ല. ദൈവവിശ്വാസിയാണ്. എന്റെ അമ്മ പോലും യേശുക്രിസ്തുവിനെ ആഴത്തില്‍ ആരാധിച്ചിരുന്നയാളാണ്. അച്ഛനും ഒരു മതേതരസ്വഭാവമുള്ളയാളാണ്. എല്ലാ മതവിഭാഗത്തിന്റെയും ആചാരങ്ങളും വിശ്വാസങ്ങളും സംരക്ഷിക്കുന്നതിനുവേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ ചെയ്യും. അത് ഒരു എം.എല്‍.എയുടെ കടമയാണ്. പലപ്പോഴും സ്ത്രീപക്ഷ വിരുദ്ധനായി പല ചാനലുകളും എന്നെ അവതരിപ്പിക്കാറുണ്ട്. കാണുമ്പോള്‍ ചിരി വരും. മാനസികമായി സ്ത്രീപക്ഷത്ത് നിന്ന് പ്രവര്‍ത്തിക്കുന്നയാളാണ് ഞാന്‍,’ ഗണേഷ് കുമാര്‍ പറഞ്ഞു.
അതേസമയം പത്തനാപുരത്ത് എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി ജനവിധി തേടുന്ന കെ.ബി ഗണേഷ് കുമാറിന് പിന്തുണയുമായി നടന്‍ മോഹന്‍ലാലും രംഗത്തെത്തിയിരുന്നു. മറ്റുള്ളവരെ കേള്‍ക്കാനുള്ള കഴിവാണ് ഒരു ജനപ്രതിനിധിക്ക് ഉണ്ടാവേണ്ട അത്യാവശ്യ ഗുണമെന്നും മറ്റുള്ളവരുടെ ദുഃഖം കേള്‍ക്കുകയും പരിഹാരം കാണുകയും ചെയ്യുന്ന ശൈലിയാണ് ഗണേഷ് കുമാറിനുള്ളത്. പത്തനാപുരത്തെ കുറിച്ച് പറയുമ്പോള്‍ നൂറ് നാവാണെന്നും മോഹന്‍ലാല്‍ പറഞ്ഞു.
കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ നേരിട്ട് എത്തി മോഹന്‍ലാല്‍ ഗണേഷ് കുമാറിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഇക്കുറി വീഡിയോ സന്ദേശമായിട്ടായിരുന്നു മോഹന്‍ലാല്‍ എത്തിയത്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക