ശ്രീനഗര്‍: ജമ്മുകശ്മീരില്‍ സ്ഥിതിഗതികള്‍ ആശങ്കാജനകമാണെന്നും സംഭവിക്കുന്നത് എന്താണെന്ന് പ്രധാനമന്ത്രി വിശദീകരിക്കണമെന്ന് പറഞ്ഞ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയ്‌ക്കെതിരെ വിമര്‍ശനവുമായി ജമ്മുകശ്മീര്‍ ഗവര്‍ണര്‍ സത്യപാല്‍ മാലിക്.
രാഹുല്‍ഗാന്ധിയെ കശ്മീരിലേക്ക് ക്ഷണിച്ചിട്ടുണ്ടെന്ന് സത്യപാല്‍ മാലിക് പറഞ്ഞു.
‘ കശ്മീരിലെ സാഹചര്യം വന്ന് പഠിക്കാന്‍ ഞാന്‍ നിങ്ങള്‍ക്ക് ഒരു വിമാനം അയച്ചു തരാം. എന്നിട്ട് സംസാരിക്കണം. നിങ്ങളൊരു ഉത്തരവാദിത്തപ്പെട്ടയാളാണ്. ഇതുപോലെ സംസാരിക്കരുത്.’ സത്യപാല്‍ മാലിക് പറഞ്ഞു.
കശ്മീരില്‍ ആക്രമം നടക്കുന്നതായും റിപ്പോര്‍ട്ടുകള്‍ നടക്കുന്നുണ്ടെന്നും അവിടെ എന്താണ് നടക്കുന്നതെന്ന് പ്രധാനമന്ത്രി സുതാര്യമാക്കണമെന്നും കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗത്തിനിടെ മാധ്യമപ്രവര്‍ത്തകരെ കണ്ട രാഹുല്‍ഗാന്ധി പറഞ്ഞിരുന്നു.
കശ്മീരില്‍ പ്രതിഷേധം നടക്കുന്നതായുള്ള വിദേശമാധ്യമ റിപ്പോര്‍ട്ടുകളെയും ഗവര്‍ണര്‍ തള്ളിയിട്ടുണ്ട്.