അത് പലരെയും അസ്വസ്ഥരാക്കിയേക്കും, എങ്കിലും ഞങ്ങള്‍ക്ക് ഖേദമില്ല: നിലപാട് വ്യക്തമാക്കി പാര്‍വ്വതി
Mollywood
അത് പലരെയും അസ്വസ്ഥരാക്കിയേക്കും, എങ്കിലും ഞങ്ങള്‍ക്ക് ഖേദമില്ല: നിലപാട് വ്യക്തമാക്കി പാര്‍വ്വതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 9th March 2018, 4:30 pm

 

കസബ വിവാദം തന്നെ കൂടുതല്‍ ശക്തയാക്കിയെന്ന് നടി പാര്‍വ്വതി. സംസ്ഥാന ഫിലിം പുരസ്‌കാര പ്രഖ്യാപനത്തിനു പിന്നാലെ ദ ന്യൂസ് മിനിറ്റിനു നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.

പലര്‍ക്കുമുള്ള മറുപടിയാണ് ഈ പുരസ്‌കാരം എന്ന തരത്തില്‍ പല സന്ദേശങ്ങളും വരുന്നുണ്ട്. അവരോടെല്ലാം പറയാനുള്ളത് ഇതൊന്നും താന്‍ പ്ലാന്‍ ചെയ്തതല്ല എന്നു മാത്രമാണെന്നും പാര്‍വ്വതി പറഞ്ഞു.

“പല കാര്യങ്ങളിലും ഇപ്പോള്‍ ഒരു കാഴ്ചപ്പാടു വന്നു. ഇനി പിന്നോട്ടുപോക്കില്ല. ഞങ്ങള്‍ സംസാരിക്കും. കാര്യങ്ങള്‍ നടത്തിയെടുക്കും. ചിലര്‍ക്ക് അസ്വസ്ഥത തോന്നിയേക്കാം. ഞങ്ങള്‍ക്കതില്‍ ഖേദംപോലുമില്ല.” പാര്‍വ്വതി വ്യക്തമാക്കി.


Must Read:‘എന്റെ വ്യക്തി സ്വാതന്ത്ര്യത്തെ എത്രനിസാരമായാണ് നിങ്ങള്‍ കണ്ടത്’ തന്റെ വ്യാജ അഭിമുഖം പ്രസിദ്ധീകരിച്ച മാധ്യമത്തിനെതിരെ പൊട്ടിത്തെറിച്ച് അനുഷ്‌ക


ഇത്തരം അധിക്ഷേപങ്ങളെ “ജലവും എണ്ണയും” പോലെ ഹൃദയത്തില്‍ നിന്നും വേര്‍തിരിക്കാന്‍ താന്‍ പഠിച്ചെന്നും അവര്‍ പറയുന്നു.

“ഞാനെന്റെ ഹൃദയം തുറന്നു സംസാരിക്കാന്‍ പോകുകയാണ്. എന്റെ സിനിമകളിലൂടെയാണ് ആളുകള്‍ അത് കേള്‍ക്കുന്നതെങ്കില്‍ അപ്പോഴും എനിക്കൊന്നും നഷ്ടപ്പെടാനില്ല. അപ്പോഴും ഞാനെന്റെ ജോലി നന്നായി ചെയ്തുകൊണ്ടിരിക്കും. 110% ആത്മാര്‍ത്ഥതയോടെ. സംസ്ഥാനം എന്റെ കഴിവ് തിരിച്ചറിഞ്ഞുവെന്നത് വലിയ കാര്യമാണ്. പ്രത്യേകിച്ച് ടേക്ക്‌
ഓഫീലൂടെ. ഞാന്‍ വളരെ സന്തോഷവതിയാണ്.” അവര്‍ പറഞ്ഞു.