തിരുവനന്തപുരം: ആരോടും പരിഭവമില്ലെന്നും സഭ ആവശ്യപ്പെട്ടാല്‍ താന്‍ വീണ്ടും യമനിലേക്ക് പോകുമെന്നും ഫാദര്‍ ടോം ഉഴുന്നാലില്‍. ഭീകരര്‍ തന്നെ ഉപദ്രവിച്ചിട്ടില്ലെന്നും അതിനാല്‍ തന്നെ അവരോടുള്ള മനോഭാവത്തില്‍ മാറ്റം വരുത്തേണ്ട കാര്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
തട്ടിക്കൊണ്ട് പോയവരോട് തനിക്ക് ദേഷ്യമില്ല.ഒപ്പമുണ്ടായിരുന്നവരെ ഉള്‍പ്പെടെ അതിക്രൂരമായി കൊലപ്പെടുത്തിയപ്പോഴും ഭീകരര്‍ തന്നോട് അത്തരത്തില്‍ പെരുമാറിയില്ല. ഉപദ്രവവും ഉണ്ടായില്ല. അതുകൊണ്ടുതന്നെ അവരെ കുറിച്ചു പറഞ്ഞ വാക്കുകളില്‍ ഉറച്ചു നില്‍ക്കുന്നെന്നും അദ്ദേഹം വ്യക്തമാക്കി.
Also Read ഇറാഖിലും സിറിയയിലും ഇനി മൂവായിരത്തോളം ഐ.എസ് ഭീകരര്‍ മാത്രം: അമേരിക്ക
ജനസേവനം മാത്രമാണ് തന്റെ ലക്ഷ്യം അതിനായി എവിടെ സഭ നിയോഗിച്ചാലും സന്തോഷത്തോടെ പോകുമെന്നും ഉഴുന്നാലില്‍ പറഞ്ഞു. 2016 മാര്‍ച്ച് നാലിന് ഭീകരര്‍ തട്ടിക്കൊണ്ടുപോയ ഫാ.ടോം ഉഴുന്നാലിനെ 556 ദിവസങ്ങള്‍ക്കു ശേഷം ഭീകരരുടെ തടവില്‍ കഴിഞ്ഞ ശേഷം സെപ്റ്റംബര്‍ 12 നു ആണ് മോചിപ്പിച്ചത്.