ജസീറക്കും അഞ്ച് ലക്ഷം നല്‍കും: ചിറ്റിലപ്പള്ളി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 21st December 2013, 12:50 pm
[]കോട്ടയം: മണല്‍ മാഫിയക്കെതിരെ സമരം നടത്തുന്ന ജസീറക്കും അഞ്ച് ലക്ഷം രൂപ പാരിതോഷികമായി നല്‍കുമെന്ന് പ്രമുഖ വ്യവസായി കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളി.
ജസീറയുടെ ധീരതയും പ്രതിബദ്ധതയും അഭിനന്ദനാര്‍ഹമാണെന്ന് ചിറ്റിലപ്പള്ളി പറഞ്ഞു.
നേരത്തേ എല്‍.ഡി.എഫിന്റെ ക്ലിഫ് ഹൗസ് ഉപരോധത്തിനിടെ വഴി തടഞ്ഞുവെന്നാരോപിച്ച് ഇടത് നേതാക്കളോട് കയര്‍ത്ത സന്ധ്യ എന്ന വീട്ടമ്മക്ക് ചിറ്റിലപ്പള്ളി അഞ്ച് ലക്ഷം രൂപ പാരിതോഷികമായി നല്‍കിയിരുന്നു.
ഇത് പിന്നീട് ഏറെ വിവാദങ്ങള്‍ക്ക് വഴിയൊരുക്കുകയായിരുന്നു.
സ്വന്തം നാടായ കണ്ണൂരിലെ നീരൊഴുക്കുംചാലിലും, പിന്നീട് തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിന് മുന്നിലും സമരം നടത്തിയ ജസീറ ഇപ്പോള്‍ ദല്‍ഹിയിലാണ് സമരം നടത്തുന്നത്.