| Monday, 6th February 2023, 12:08 pm

ഉമ്രാൻ മാലിക്കിന്റെ റെക്കോർഡൊക്കെ ഞാൻ പുഷ്പം പോലെ തകർക്കും; വെല്ലുവിളിച്ച് പാകിസ്ഥാൻ താരം

സ്പോര്‍ട്സ് ഡെസ്‌ക്

ഫെബ്രുവരി 14നാണ് പി.സി.എൽ (പാകിസ്ഥാൻ സൂപ്പർ ലീഗ്) ടൂർണമെന്റ് ആരംഭിക്കുന്നത്. ഐ.പി.എൽ മാതൃകയിൽ ആരംഭിച്ച ഫ്രാഞ്ചസി ക്രിക്കറ്റ്‌ ലീഗിന് പക്ഷെ രാജ്യത്തിന് പുറത്ത് വലിയ സ്വീകാര്യതയുണ്ടാക്കാൻ സാധിച്ചിട്ടില്ല. ആറ് ടീമുകൾ ഏറ്റുമുട്ടുന്ന പി.സി.എല്ലിന്റെ ഫൈനൽ മാർച്ച് 19നാണ് നടക്കുന്നത്.

എന്നാലിപ്പോൾ ഇന്ത്യൻ സ്‌ക്വാഡിലെ തന്നെ ഏറ്റവും വേഗതയിൽ പന്തെറിയുന്ന ബോളറായ ഉമ്രാൻ മാലിക്കിന്റെ റെക്കോർഡ്‌ പി.സി. എല്ലിൽ താൻ തകർക്കും എന്ന് അഭിപ്രായപ്പെട്ട് രംഗത്ത് വന്നിരിക്കുകയാണ് പാകിസ്ഥാൻ പേസറായ സമാൻ ഖാൻ.

ഐ.പി.എല്ലിൽ കളിച്ചിരുന്ന കാലത്താണ് ഉമ്രാൻ മാലിക്ക് തന്റെ ബോളിങ് വേഗത പരുവപ്പെടുത്തിയത്. സൺ‌ റൈസേഴ്സ് ഹൈദരാബാദ് താരമായിരുന്ന ഉമ്രാൻ 156കിലോമീറ്റർ/സെക്കന്റ്‌ വേഗതയിൽ വരെ പന്തെറിഞ്ഞിട്ടുണ്ട്.

ശ്രീലങ്കക്കെതിരായ ഏകദിന പരമ്പരയിലാണ് ഈ റെക്കോർഡ്‌ വേഗത ഉമ്രാൻ കണ്ടെത്തിയത്.
വേഗത കൊണ്ട് ലോക ശ്രദ്ധ നേടിയ ഉമ്രാൻ മാലിക്കിന്റെ ലൈനും ലെങ്തും അപാരമാണ് എന്നാണ് ക്രിക്കറ്റ്‌ വിദഗ്ധർ വിലയിരുത്തുന്നത്.

“ഉമ്രാൻ മാലിക്കിന്റെ വേഗതയെ ഞാൻ പി. സി.എല്ലിൽ മറികടക്കും. ഇൻഷാ അല്ലാഹ്,’ എന്നായിരുന്നു സമാൻ ഖാന്റെ വെല്ലുവിളി.
പാകിസ്ഥാൻ സൂപ്പർ ലീഗിൽ ലാഹോർ ഖലന്തേഴ്സിന് വേണ്ടിയാണ് സമാൻ ഖാൻ കളിക്കുന്നത്.

പാകിസ്ഥാന് വേണ്ടി ടി-20 ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ച താരം ഇതുവരെ ഏഴ് ലിസ്റ്റ് എ മത്സരങ്ങളും കളിച്ചിട്ടുണ്ട്.
എട്ട് ഏകദിന മത്സരങ്ങളും അത്രതന്നെ ടി-20 മത്സരങ്ങളുമാണ് ഇന്ത്യൻ ടീമിനായി ഉമ്രാൻ മാലിക്ക് കളിച്ചിട്ടുള്ളത്.

അതേസമയം ഫെബ്രുവരി 4നാണ് ഓസിസിനെതിരെയുള്ള ചതുർദിന ടെസ്റ്റ്‌ പരമ്പര ആരംഭിക്കുന്നത്.
പരമ്പര വിജയിക്കാനായാൽ ഇന്ത്യൻ ടീമിന് ലോക ടെസ്റ്റ്‌ ചാമ്പ്യൻഷിപ്പ് ഫൈനൽ കളിക്കാൻ സാധിക്കും.

നാല് ടെസ്റ്റ്‌ മത്സരങ്ങളാണ് ഇന്ത്യ-ഓസ്ട്രേലിയ ചതുർദിന പരമ്പരയിൽ അടങ്ങിയിരിക്കുന്നത്. നാഗ്പൂർ, ധരംശാല,ദൽഹി,അഹമ്മദാബാദ് എന്നീ വേദികളിൽ വെച്ചാണ് മത്സരം നടക്കുന്നത്.

Content Highlights:I will break Umran Malik’s record Challenging Pakistani player zaman khan

We use cookies to give you the best possible experience. Learn more