മലയാളികള്‍ക്ക് ഏറെ പ്രിയങ്കരനായ താരമാണ് ധ്യാന്‍ ശ്രീനിവാസന്‍. ഇന്റര്‍വ്യൂകളിലൂടെ താനിപ്പോള്‍ എല്ലാവര്‍ക്കും പ്രിയങ്കരനായെന്നും ഓരോ വീടിന്റെയും അടുക്കള വരെ ആ സ്‌നേഹമെത്തിയെന്നും തമാശരൂപേണ പറയുകയാണ് താരമിപ്പോള്‍.
എഡിറ്റോറിയല്‍ എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ധ്യാന്‍ ഇക്കാര്യങ്ങള്‍ പറഞ്ഞത്.
‘അള്‍ട്ടിമേറ്റ്‌ലി ഞങ്ങളൊക്കെ എന്റര്‍ട്ടെയ്‌നേഴ്‌സ് ആണ്. ചില നടന്മാര്‍ വീടിന്റെ വാതില്‍ക്കല്‍ വരെ എത്തും. ചില ആളുകള്‍ വീടിന്റെ ഹാള്‍ വരെ എത്തും. ഞാന്‍ നേരെ എത്തിയത് അടുക്കളയിലാണ്.
ഞാന്‍ കണ്ണൂരും കാസര്‍ഗോഡുമൊക്കെ ഷൂട്ട് ചെയ്യുന്ന സമയത്ത് വീട്ടമ്മമാരും സ്ത്രീകളും എന്റെ അടുക്കല്‍ വന്നിട്ട് ഞങ്ങള്‍ പണി ഒക്കെ കഴിഞ്ഞ് ധ്യനിന്റെ ഇന്റര്‍വ്യൂ കണ്ടിരിക്കുമ്പോള്‍ ഭയങ്കര ആശ്വാസമാണ് എന്നൊക്കെ പറയും.
ഞാനൊരു ഡോക്ടറായി മാറുവാണോ അല്ലെങ്കില്‍ എന്തൊക്കെയോ ആയി എന്ന തോന്നലാണ്. അവരെന്നെ ബില്‍ഡ് അപ് ചെയ്യുന്നത് ഞാനൊരു സ്‌ട്രെസ് ബസ്റ്ററയാണ്,’ ധ്യാന്‍ പറഞ്ഞു.
രാത്രി താനെന്ത് കാണണമെന്ന് ആലോചിക്കുമ്പോള്‍ തന്റെ ഭാര്യയും കൂട്ടുകാരും ഇന്റര്‍വ്യൂ കാണാന്‍ പറയാറുണ്ടെന്നും ധ്യാന്‍ പറഞ്ഞു.
‘ഞാന്‍ പലപ്പോഴും ജോലിയൊക്കെ കഴിഞ്ഞ് രാത്രികളില്‍ എന്ത് കാണുമെന്ന് ആലോചിക്കും. എന്നോട് എന്റെ ഭാര്യയും കൂട്ടുകാരും തനിക്ക് തന്റെ ഇന്റര്‍വ്യൂ തന്നെ കണ്ടാല്‍ പോരെയെന്ന് ചോദിക്കും.
പണ്ട് മുതലേ ഞാന്‍ കഥ പറയുന്നതില്‍ മിടുക്കനായിരുന്നു. സുഹൃത്തുക്കള്‍ക്കിടയിലും ഫാമിലിക്കിടയിലും മാത്രമേ ആ കഥ പറച്ചിലുള്ളൂ. പിന്നെ ഇതൊക്കെ ഷെയര്‍ ചെയ്യണോ എന്ന ചിന്ത എനിക്ക് അന്ന് ഇല്ല. പിന്നെ അച്ഛനെയും ചേട്ടനെയും കുറിച്ച് അറിയാന്‍ ആള്‍ക്കാര്‍ക്ക് താല്‍പര്യമുണ്ട്.