സൗത്ത് ഇന്ത്യയില്‍ ആദ്യമായി കാരവന്‍ വാങ്ങിയ സിനിമ താരം താനായിരുന്നു എന്ന് ഉര്‍വശി. അതിനു മുന്‍പ് ബോംബയിലൊക്കെ മന്ത്രിമാര്‍ ഇലക്ഷന്റെ ആവശ്യത്തിനു വേണ്ടി ഒരു ചെറിയ ഹോസ്പിറ്റല്‍ സംവിധാനം ഉള്ള വണ്ടി ഉപയോഗിച്ചിരുന്നുവെന്നും താരം പറഞ്ഞു. വെറൈറ്റി മീഡിയക്ക് നല്‍കിയ അഭിമുഖത്തിലാണ് ഉര്‍വശി തന്റെ കാരവനെപ്പറ്റി പറഞ്ഞിരിക്കുന്നത്.
‘കാരവനെ കുറിച്ച് പറയുകയാണെങ്കില്‍, അതിനു മുന്‍പ് ബോംബയിലൊക്കെ മന്ത്രിമാര്‍ക്ക് ഇലക്ഷന്‍ ആവശ്യത്തിനായി ഒരു ചെറിയ ഹോസ്പിറ്റല്‍ സെറ്റപ്പ് ഉണ്ടായിരുന്നു എന്നൊക്കേ കേട്ടിട്ടുണ്ട്. ഒരു പുതിയ വണ്ടി എടുക്കുന്നതിനെ കുറിച്ച് ചിന്തിക്കുമ്പോഴാണ് കാരവനെ കുറിച്ച് അറിഞ്ഞത്. 1995 ന്റെ തുടക്കത്തില്‍ കൂടുതല്‍ ഔട്ട് ഡോര്‍ ഷൂട്ടിങ്ങുകളായിരുന്നു ഉണ്ടായിരുന്നത്. മലയാളത്തില്‍ നിന്നും പോയി തമിഴില്‍ കൂടുതല്‍ സിനിമകള്‍ ചെയ്തിരുന്ന കാലമായിരുന്നു അത്. അങ്ങനെ വരുമ്പോള്‍ ഒരു സ്ഥലത്ത് നിന്ന് അടുത്ത സ്ഥലത്തേക്ക് ഫളൈറ്റില്‍ ഇറങ്ങി മണിക്കൂറോളം യാത്ര ചെയ്ത് അടുത്ത സ്ഥലത്തേക്ക് പോകേണ്ട സാഹചര്യങ്ങളുണ്ടാകും.
അപ്പോഴാണ് എനിക്ക് പരിചയമുള്ള തമിഴ് സിനിമയിലെ ഒരു ആര്‍ട്ടിസ്റ്റ് കാരവനെ കുറിച്ച് പറഞ്ഞത്, ഒരു സംഗതി ഉണ്ട്, അത് ഒരു വീട് പോലെ സെറ്റ് ചെയ്യാമെന്നായിരുന്നു ആ ആള്‍ പറഞ്ഞത്. എന്നാല്‍ പിന്നെ അങ്ങനെ ആകട്ടെ എന്ന് കരുതി ഞാന്‍ എന്റെ അങ്കിളിനോട് കാര്യം പറഞ്ഞു. അന്ന് കോയമ്പത്തൂര്‍ മാത്രമേ കാരവാന്‍ സെറ്റ് ചെയ്യാന്‍ പറ്റുകയുള്ളൂ. അല്ലെങ്കില്‍ ബോംബയില്‍ കൊടുക്കണം. അങ്ങനെ കോയമ്പത്തൂരില്‍ വെച്ച് അത് സെറ്റ് ചെയ്തു. പിന്നെ ഭയങ്കര സുഖമായിരുന്നു.
പിന്നെ ഞങ്ങളുടെ ഫാമിലി യാത്ര മുഴുവന്‍ അതിലായിരുന്നു. ഇപ്പോഴത്തേ കാരവന്‍ പോലെയായിരുന്നില്ല അത്. രണ്ടു സൈഡിലും ട്രയ്നിലുള്ളത് പോലെയായിരുന്നു ബര്‍ത്തിന്റെ രീതി. ഞങ്ങള്‍ ബെഡ് എടുത്തിട്ട് കുട്ടികളെ നിലത്ത് കിടത്തും. ബാത്ത്റൂമിന്റെ സൗകര്യം മാത്രം കുറച്ച് കഴിഞ്ഞപ്പോള്‍ എടുത്ത് മാറ്റി കാരണം അതിന്റെ അകത്ത് അത് അരോചകമായി തോന്നി. പിന്നീട് പാര്‍ക്കിങിന്റെ പ്രശ്‌നം വന്നപ്പോള്‍ അത് എനിക്ക് പരിചയമുള്ള ഡ്രൈവറായിരുന്ന ഒരാള്‍ക്ക് കൊടുത്തു.’ ഉര്‍വശി പറഞ്ഞു.
സുബാഷ് ലളിത സുബ്രമണ്യന്‍ സംവിധാനം ചെയ്ത ചാള്‍സ് എന്റര്‍പ്രയ്സസാണ് ഉര്‍വശിയുടെ പുതിയ സിനിമ, ബാലു വര്‍ഗീസ്, ഗുരു സോമസുന്ദരം, കലൈരശന്‍ എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രമാണ് ചാള്‍സ് എന്റര്‍പ്രയ്സസ്. മെയ് 19-നാണ് സിനിമയുടെ റിലീസ്.
content highlight: I was the first to buy a caravan in South India: Urvashi