ന്യൂയോര്‍ക്ക്: അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ തോല്‍വി സമ്മതിക്കാതെ ഭരണമാറ്റ നടപടികളോട് മുഖം തിരിക്കുന്ന ഡൊണാള്‍ഡ് ട്രംപിനെതിരെ വിമര്‍ശനവുമായി മുന്‍ പ്രസിഡന്റ് ബരാക് ഒബാമയുടെ ഭാര്യ മിഷേല്‍ ഒബാമ.
‘ എല്ലാ അമേരിക്കകാരോടും പ്രത്യേകിച്ചും നമ്മുടെ രാജ്യത്തെ നേതാക്കളോട് തെരഞ്ഞെടുപ്പ് പ്രക്രിയയെ ബഹുമാനിക്കാനും ഒപ്പം സുഗമമായ അധികാര കൈമാറ്റം നടക്കാനുമായി നിങ്ങളുടെ ഭാഗത്തു നിന്നുള്ള പങ്ക് നിറവേറ്റാന്‍ ഞാന്‍ ആവശ്യപ്പെടുന്നു,’ മിഷേല്‍ ഒബാമ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.
2016 ല്‍ ഒബാമ അധികാരമൊഴിഞ്ഞ് വൈറ്റ് ഹൗസിലേക്ക് ട്രംപിനെ സ്വാഗതം ചെയ്യുന്നത് വേദനാജനകമായിരുന്നെന്നും എന്നാല്‍ തങ്ങള്‍ അമേരിക്കന്‍ ജനതയുടെ തീരുമാനത്തെ അന്ന് ബഹുമാനിച്ചെന്നും മിഷേല്‍ ഒബാമ പറഞ്ഞു.
‘ ഡൊണാള്‍ഡ് ട്രംപ് എന്റെ ഭര്‍ത്താവിനെക്കുറിച്ച് വംശീയ നുണകള്‍ പ്രചരിപ്പിക്കുകയും എന്റെ കുടുംബത്തെ അപകടത്തിലാക്കുകയും ചെയ്തിരുന്നു. ഞാനത് ക്ഷമിക്കാന്‍ തയ്യാറായിരുന്നില്ല,’ മിഷേല്‍ ഒബാമ പറഞ്ഞു. എന്നാല്‍ ഇന്ന് തന്റെ കോപം മാറ്റി വെച്ച് പക്വതയോടെ താന്‍ പെരുമാറിയെന്നും മിഷേല്‍ ഒബാമ പറഞ്ഞു.