'കോളെജില്‍ പഠിക്കുമ്പോള്‍ ആര്‍.എസ്.എസുകാരനായിരുന്നു', തിരിച്ചറിവ് വന്നതോടെ മാറി ; കണ്ണന്‍ ഗോപിനാഥന്‍
national news
'കോളെജില്‍ പഠിക്കുമ്പോള്‍ ആര്‍.എസ്.എസുകാരനായിരുന്നു', തിരിച്ചറിവ് വന്നതോടെ മാറി ; കണ്ണന്‍ ഗോപിനാഥന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 22nd January 2020, 8:56 pm

തിരുവനന്തപുരം: കോളെജില്‍ എത്തുന്നത് വരെ താന്‍ ആര്‍.എസ്.എസുകാരനായിരുന്നുവെന്നും തിരിച്ചറിവ് വന്നതോടെ ആര്‍.എസ്.എസ് വിടുകയായിരുന്നെന്നും വെളിപ്പെടുത്തി രാജിവെച്ച ഐ.എ.എസ് ഉദ്യോഗസ്ഥന്‍ കണ്ണന്‍ ഗോപിനാഥ്.

ന്യൂസ് 18 മലയാളത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു കണ്ണന്‍ ഗോപിനാഥിന്റെ വെളിപ്പെടുത്തല്‍. കോളെജില്‍ പഠിക്കുന്ന ആര്‍.എസ്.എസ് പ്രവര്‍ത്തകനായിരുന്നു. അവരുടേ ദേശ സങ്കല്‍പം വേറെയാണ്. തിരിച്ചറിവ് വന്നതോടെയാണ് ആര്‍.എസ്.എസില്‍ നിന്ന് വിട്ടുപോന്നതെന്നും കണ്ണന്‍ ഗോപിനാഥ് പറഞ്ഞു.

സര്‍വീസില്‍നിന്ന് ഏറെ നിരാശയോടെയാണ് താന്‍ രാജിവെച്ചത്. എന്നാല്‍ ഇപ്പോള്‍ വളരെയധികം പ്രതീക്ഷയോടെയാണ് താനിവിടെ ഇരിക്കുന്നതെന്നും കണ്ണന്‍ ഗോപിനാഥ് പറഞ്ഞു.

അവരുടെ വേഷമൊക്കെ ധരിച്ച് പതിവായി ശാഖയില്‍ പോയിരുന്നു. ഒരിക്കല്‍ ആര്‍.എസ്.എസ് റാലിക്കായി റാഞ്ചിവരെ പോയിട്ടുണ്ടെന്നും കണ്ണന്‍ ഗോപിനാഥ് വ്യക്തമാക്കി.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാരിനെതിരെ കണ്ണന്‍ ഗോപിനാഥന്‍ രൂക്ഷമായി വിമര്‍ശനമുന്നയിച്ചിരുന്നു. നേരത്തെ ജമ്മുകശ്മീര്‍ വിഷയത്തില്‍ സ്വതന്ത്ര അഭിപ്രായം രേഖപ്പെടുത്താന്‍ സാധിക്കില്ലെന്നു ചൂണ്ടിക്കാട്ടിയാണ് കണ്ണന്‍ ഗോപിനാഥന്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിനു രാജിക്കത്ത് നല്‍കിയത്.

കേന്ദ്ര ഭരണപ്രദേശം ഉള്‍പ്പെടുന്ന കേഡര്‍ (എജിഎംയു) 2012 ഐ.എ.എസ് ബാച്ച് ഉദ്യോഗസ്ഥനും ദാദര്‍ ആന്റ് നാഗര്‍ ഹവേലി അഡ്മിനിസ്‌ട്രേഷന് കീഴിലെ നഗര വികസന വകുപ്പ് ഉള്‍പ്പെടെ കൈകാര്യം ചെയ്തിരുന്ന ഉദ്യോഗസ്ഥനാണ് കണ്ണന്‍ ഗോപിനാഥന്‍.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

DoolNews Video