ന്യൂദല്‍ഹി: സുപ്രീംകോടതിയുടെ നടപടികള്‍ തത്സമയം സംപ്രേഷണം ചെയ്യാനുള്ള നിര്‍ദേശം സജീവമായി പരിഗണിക്കുകയാണെന്ന് ചീഫ് ജസ്റ്റിസ് എന്‍.വി രമണ.
ഇക്കാര്യത്തില്‍ ശക്തമായ നടപടികള്‍ ആരംഭിക്കുന്നതിനുമുമ്പ് സുപ്രീംകോടതിയിലെ തന്റെ സഹപ്രവര്‍ത്തകര്‍ക്കിടയില്‍ പൊതുവായ അഭിപ്രായ സമന്വയം തേടുമെന്നും അദ്ദേഹം പറഞ്ഞു.
സുപ്രീംകോടതിയുടെ വെര്‍ച്വല്‍ നടപടികള്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക് അനുവദിക്കുന്നതിനുള്ള അപ്ലിക്കേഷന്‍ ലോഞ്ച് ചെയ്ത് സംസാരിക്കുകയായിരുന്നു ജസ്റ്റിസ് രമണ.
മാധ്യമപ്രവര്‍ത്തകനായി പ്രവര്‍ത്തിച്ച കാലത്തെ കുറിച്ചും ചീഫ് ജസ്റ്റിസ് രമണ ഓര്‍ത്തെടുത്തു.
താന്‍ കുറച്ചു കാലം മാധ്യമപ്രവര്‍ത്തകനായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
” ഞാന്‍ കുറച്ചുകാലം മാധ്യമപ്രവര്‍ത്തകനായിരുന്നു. അന്ന് കാറോ ബൈക്കോ ഒന്നുമില്ല.
ഞങ്ങള്‍ ബസ്സിലായിരുന്നു യാത്ര ചെയ്തിരുന്നത്,” അദ്ദേഹം പറഞ്ഞു.
ലോഞ്ച് ചെയ്ത ആപ്പ് ഉത്തരവാദിത്തടോടെ ഉപയോഗിക്കണമെന്നും എല്ലാ കൊവിഡ് മാനദണ്ഡങ്ങളും പാലിക്കണമെന്നും ചീഫ് ജസ്റ്റിസ് രമണ മാധ്യമപ്രവരര്‍ത്തകരോട് ആവശ്യപ്പെട്ടു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക