| Tuesday, 17th January 2023, 12:03 pm

റൊണാൾഡോയെക്കാൾ മെസി ലോകകപ്പ് നേടാൻ ഞാൻ ആഗ്രഹിച്ചിരുന്നു, അതിന് കാരണമുണ്ട്; മുൻ ബാഴ്സലോണ താരം

സ്പോര്‍ട്സ് ഡെസ്‌ക്

ലോകകപ്പ് ഫുട്ബോൾ കിരീടത്തിൽ മുത്തമിട്ടതോടെ ക്ലബ്ബ്, രാജ്യാന്തര തരത്തിലുള്ള എല്ലാ മേജർ ടൈറ്റിലുകളും സ്വന്തമാക്കി തന്റെ കരിയർ സമ്പൂർണമാക്കിയിരിക്കുകയാണ് ലയണൽ മെസി.

എന്നാൽ മെസിയുടെ എതിരാളിയായി ഫുട്ബോൾ ലോകം വിലയിരുത്തുന്ന റൊണാൾഡോയെക്കാൾ മെസിക്ക് ലോക കിരീടം ലഭിക്കാൻ താൻ ആഗ്രഹിച്ചിരുന്നെന്നും അതിന് വ്യക്തമായ കാരണമുണ്ടെന്നും പ്രസ്താവിച്ച് രംഗത്തെത്തിയിരിക്കുകയാണ് മുൻ ബാഴ്സലോണ താരമായ മിഡ്‌ഫീൽഡർ അർഡാ ടുറാൻ.

തുർക്കിയുടെ മുൻ രാജ്യാന്തര താരമായ ടുറാൻ ഫുട്ബോൾ ചരിത്രത്തിലെ തന്നെ ഇതിഹാസ താരമാണ് മെസിയെന്നും അതിനാൽ അദ്ദേഹം ലോക കിരീടത്തിന് അർഹനാണെന്നുമാണ് പ്രസ്താവിച്ചിരിക്കുന്നത്.

കൂടാതെ ഒരുപക്ഷെ തന്റെ കരിയറിലെ അവസാന ലോകകപ്പ് കളിക്കുന്ന മെസിക്കാണ് ഫുട്ബോളിലെ ഏറ്റവും വലിയ പുരസ്കാരം സ്വന്തമാക്കാനും തന്റെ പേര് ചരിത്രത്താളുകളിൽ എഴുതിച്ചേർക്കാനും അർഹതയെന്നും ടുറാൻ അഭിപ്രായപ്പെട്ടു.

ഗോൾ തുർക്കിക്ക് നൽകിയ അഭിമുഖത്തിലായിരുന്നു താരം തന്റെ അഭിപ്രായങ്ങൾ തുറന്ന് പറഞ്ഞത്.

“ലിയോ ലോകകപ്പ് നേടണമെന്ന് എനിക്ക് അതിയായ ആഗ്രഹമുണ്ടായിരുന്നു. കാരണം അദ്ദേഹമാണ് ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും മികച്ച താരം. റൊണാൾഡോ തീർച്ചയായും നന്നായി കളിക്കുന്ന താരമാണ്, പക്ഷെ ടീം പ്ലെയ് കളിക്കുമ്പോൾ അദ്ദേഹം കളിയിൽ ആധിപത്യം പുലർത്തുന്നത് നമുക്ക് അധികം കാണാൻ സാധിക്കില്ല,’ അർഡാ ടുറാൻ പറഞ്ഞു.

“പക്ഷെ മെസി കളിക്കുമ്പോൾ കളിയിൽ സമ്പൂർണ ആധിപത്യം പുലർത്തിയാണ് കളി മുന്നോട്ട് കൊണ്ട് പോകുന്നത്. അത് കൊണ്ടാണ് മെസി എപ്പോഴും മികച്ചവനാണെന്ന് ഞാൻ പറയുന്നത്. കൂടാതെ അദ്ദേഹം വളരെ സൗഹൃദ മനോഭാവമുള്ള ഒരു കളിക്കാരനാണ്. നിങ്ങൾ എന്തെങ്കിലും ആവശ്യപ്പെട്ടാൽ അദ്ദേഹം അത് ചെയ്തുതരും,’ അർഡാ ടുറാൻ കൂട്ടിച്ചേർത്തു.

നിലവിൽ രാജ്യാന്തര ഫുട്ബോളിൽ നിന്നും വിരമിച്ച താരമാണ് ടുറാൻ.

എന്നാൽ ജനുവരി 19ന് സൗദി ഓൾ സ്റ്റാർസിനെതിരെയുള്ള പി.എസ്.ജിയുടെ സന്നാഹ മത്സരത്തിലാണ് മെസി അടുത്തതായി കളിക്കുക എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. എങ്കിൽ ഒരുപാട് നാളുകൾക്ക് ശേഷം മെസി-റൊണാൾഡോ മത്സരം കാണാൻ ആരാധകർക്ക് അവസരമൊരുങ്ങും.

Content Highlights:I wanted Messi to win the World Cup more than Ronaldo, and for a reason; Former Barcelona player

Latest Stories

We use cookies to give you the best possible experience. Learn more