ചെന്നൈ: തന്റെ ജീവിതം സിനിമയാക്കാന്‍ ആഗ്രഹമുണ്ടെന്ന് തുറന്നുപറഞ്ഞ് ക്രിക്കറ്റ് താരം ഹര്‍ഭജന്‍ സിംഗ്. ഹര്‍ഭജന്‍ അഭിനയിച്ച ഫ്രണ്ട്ഷിപ്പ് എന്ന തമിഴ് സിനിമയുടെ റിലീസിനോട് അനുബന്ധിച്ച് ഇന്ത്യ ടുഡെയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു ഹര്‍ഭജന്റെ തുറന്നുപറച്ചില്‍.
എന്റെ ജീവിതം സിനിമയോ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളില്‍ സീരിസായോ വരണമെന്ന് ആഗ്രഹമുണ്ട്. കുറെ നാളായി ഈ ആഗ്രഹം ഉണ്ട്. എന്റെ ജീവിതത്തെക്കുറിച്ച് ഒരു സിനിമയോ വെബ് സീരീസോ നിര്‍മ്മിക്കണം, ഞാന്‍ എവിടെ നിന്നാണ് വരുന്നത്,ഇപ്പോള്‍ ജീവിതത്തില്‍ എവിടെയാണ് എന്നൊക്കെ അതില്‍ ഉണ്ടാവും.
ഇത് ഒരു വെബ് സീരീസ് ആയോ സിനിമയായോ ചെയ്യാവുന്നതാണ്, അതെനിക്കറിയില്ല, പക്ഷേ ഇത് ഞാന്‍ ചെയ്യാന്‍ ആഗ്രഹിക്കുന്ന ഒന്നാണെന്ന് എനിക്കറിയാം.- ഹര്‍ഭജന്‍ പറഞ്ഞു.
തന്റെ റോളില്‍ മറ്റാരെങ്കിലും അഭിനയിക്കണമെന്നാണ് താന്‍ ആഗ്രഹിക്കുന്നതെന്നും ഹര്‍ഭജന്‍ സിംഗ് പറഞ്ഞു. ഹര്‍ഭജന്‍ സിംഗ് എന്ന എന്നെ മാത്രമേ ആളുകള്‍ക്ക് അറിയു. പക്ഷേ ജലന്ധറില്‍ നിന്നുള്ള ഒരു ചെറിയ സോനുവിന്റെ കഥ അവര്‍ക്ക് അറിയില്ല. അവന്‍ എന്താണ് ചെയ്തത്, എന്റെ കുടുംബം എങ്ങനെയാണ്, എന്റെ ബാല്യം എങ്ങനെയായിരുന്നു, ഞാന്‍ എന്ത് ബുദ്ധിമുട്ടുകളിലൂടെ കടന്നുപോയി, അന്നും ഇന്നും ആളുകള്‍ എന്നോട് എങ്ങനെ പെരുമാറി. ഓരോരുത്തര്‍ക്കും അവരുടേതായ കഥയുണ്ട്, എന്റെ ജീവിതകഥ പലര്‍ക്കും പ്രചോദനം നല്‍കുമെന്ന് ഞാന്‍ കരുതുന്നു. എന്നും അദ്ദേഹം പറഞ്ഞു.
മലയാളം സിനിമയായ ക്വീന്‍ എന്ന ചിത്രത്തിന്റെ റീമേക്ക് ആണ് ഫ്രണ്ട്ഷിപ്പ് എന്ന ചിത്രം. ലോസ്ലിയാ മരിയനേശന്‍ ആണ് ചിത്രത്തിലെ നായിക. സിയാന്റോ സ്റ്റുഡിയോയുടെ ബാനറില്‍ ജെ.പി.ആര്‍, സ്റ്റാലിന്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ജോണ്‍പോള്‍ രാജ്, ഷാം സൂര്യ എന്നിവരാണ്.