മമ്മൂട്ടിയുടെ ആത്മകഥ സിനിമയാക്കാന്‍ മോഹം;ആഗ്രഹം തുറന്നുപറഞ്ഞ് റോഷന്‍ ആന്‍ഡ്രൂസ്
Malayalam Cinema
മമ്മൂട്ടിയുടെ ആത്മകഥ സിനിമയാക്കാന്‍ മോഹം;ആഗ്രഹം തുറന്നുപറഞ്ഞ് റോഷന്‍ ആന്‍ഡ്രൂസ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 22nd December 2019, 5:25 pm

കൊച്ചി: മമ്മൂട്ടിയുടെ ആത്മകഥ സിനിമയാക്കാന്‍ മോഹമുണ്ടെന്ന് സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസ്. തന്റെ പുതിയ സിനിമയായ പ്രതി പൂവന്‍ കോഴിയുടെ പ്രമോഷെന്റെ ഭാഗമായി മനോരമ ഓണ്‍ലൈനിന് നല്‍കിയ അഭിമുഖത്തിലായിരുന്നു റോഷന്റെ തുറന്നു പറച്ചില്‍.

മമ്മൂട്ടിയുടെ ചമയങ്ങളില്ലാതെ എന്ന പുസ്തകം തന്നെ ഏറെ ആകര്‍ഷിച്ചെന്നും അത്രമാത്രം പാഷനോടെ സിനിമയെ കണ്ട ഒരാളുടെ ജീവിതമാണ് അതിലുള്ളത് ‘ അതൊരു സിനിമയാക്കാന്‍ മോഹവുമുണ്ട്.’ എന്നും റോഷന്‍ പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് മഞ്ജുവാര്യരെ നായികയാക്കി റോഷന്‍ സംവിധാനം ചെയ്ത പ്രതി പൂവന്‍കോഴി കഴിഞ്ഞ വെള്ളിയാഴ്ചയാണ് റിലീസ് ചെയ്തത്. മാധുരി എന്ന കഥാപാത്രത്തിനെയാണ് മഞ്ജു ചിത്രത്തില്‍ അവതരിപ്പിക്കുന്നത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഉണ്ണി ആറിന്റെ പ്രതി പൂവന്‍ കോഴി എന്ന നോവലിനെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കുന്നത് എന്നായിരുന്നു ആദ്യം പുറത്തുവന്ന വാര്‍ത്തകള്‍. എന്നാല്‍ ഇത് ആ നോവല്‍ അല്ലായെന്ന് സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസ് തന്റെ ഫേസ്ബുക്ക് പേജിലൂടെ വെളിപ്പെടുത്തിയിരുന്നു.

അനുശ്രീ, റോഷന്‍ ആന്‍ഡ്രൂസ്, അലന്‍സിയര്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന വേഷങ്ങളില്‍ എത്തുന്നത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

DoolNews Video