|

അടുത്ത ജന്മത്തില്‍ പൂണൂലിടുന്ന ബ്രാഹ്മണനായി ജനിക്കണമെന്നാണ് ആഗ്രഹമെന്ന് സുരേഷ് ഗോപി എം.പി, വീഡിയോ കാണാം

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: അടുത്ത ജന്മത്തില്‍ തനിക്ക് പൂണൂലിടുന്ന ബ്രാഹ്മണനായി ജനിക്കണമെന്ന് എം.പിയും നടനുമായ സുരേഷ് ഗോപി. തിരുവനന്തപുരത്ത് യോഗക്ഷേമ സഭയുടെ സംസ്ഥാന സമ്മേളനത്തിലായിരുന്നു സുരേഷ് ഗോപിയുടെ വിവാദ പ്രസ്താവന.

“പുനര്‍ജന്മത്തില്‍ വിശ്വസിക്കുന്ന ആളാണ് ഞാന്‍. അതിന്റെ സത്യമെന്തെന്ന് അനുഭവത്തിലൂടെ മനസിലായിട്ടുണ്ട്. അതില്‍ വിശ്വാസവുമുണ്ട്. മരിച്ച് മണ്ണടിഞ്ഞ് ചാരമായതിന് ശേഷം അടുത്ത ജന്മത്തില്‍ പൂണൂലിടുന്ന ബ്രാഹ്മണനായി ശബരിമലയിലെ തന്ത്രിമുഖ്യനാകണമെന്ന് ആഗ്രഹിക്കുന്നു.” എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന.


Also Read:‘ഹാദിയയെ മാത്രമല്ല അവരുടെ കുടുംബത്തെ ഒന്നാകെ സ്ഥാപിത താല്‍പര്യക്കാരുടെ നിയന്ത്രണത്തില്‍ നിന്നും മോചിപ്പിക്കണം’


ബി.ജെ.പി നാമനിര്‍ദ്ദേശം ചെയ്ത് രാജ്യസഭാംഗമായ സുരേഷ് ഗോപിയുടെ പ്രസ്താവനയ്‌ക്കെതിരെ നിരവധി പേര്‍ സോഷ്യല്‍ മീഡിയയിലും മറ്റുമായി രംഗത്തെത്തിയിട്ടുണ്ട്.

വീഡിയോ കാണാം