മലയാള സിനിമാ നടനും സംവിധായകനുമാണ് കലാഭവന്‍ ഷാജോണ്‍. ജീത്തു ജോസഫ് സംവിധാനം ചെയ്ത ദൃശ്യം സിനിമയിലെ കോണ്‍സ്റ്റബിള്‍ സഹദേവന്‍ എന്ന കഥാപാത്രം അത്രയേറെ മനോഹരമാക്കിയത് കലാഭവന്‍ ഷാജോണിന്റെ അഭിനയമാണ്. പൃഥിരാജ് നായകനായ ബ്രദേഴ്‌സ് ഡേ എന്ന ചിത്രത്തിലൂടെ സംവിധാന രംഗത്തും സാന്നിധ്യമറിയിച്ചു.
1998ല്‍ കലാഭവന്‍ മണി നായകനായി അഭിനയിച്ച മൈ ഡിയര്‍ കരടി എന്ന സിനിമയായിരുന്നു ഷാജോണിന്റെ ആദ്യ ചിത്രം. പിന്നീട് നിരവധി ചെറുവേഷങ്ങളിലഭിനയിച്ചു. 2012ല്‍ ജീത്തു ജോസഫ് സംവിധാനം ചെയ്ത മൈ ബോസ് എന്ന ചിത്രത്തില്‍ മുഴുനീള കഥാപാത്രമായി അഭിനയിച്ചു.
തന്റെ അഭിനയ ജീവിതത്തെക്കുറിച്ചും കരിയറിലെ ഉയര്‍ച്ച, താഴ്ചകളെക്കുറിച്ചും സംസാരിക്കുകയാണ് കലാഭവന്‍ ഷാജോണ്‍. തന്റെ കരിയറിലെ ഉയര്‍ച്ച താഴ്ചകളെ നല്ല രീതിയിലാണ് നോക്കിക്കാണുന്നതെന്നും, ഒരു ആര്‍ട്ടിസ്റ്റിനും ഉയര്‍ച്ച മാത്രം നിലനിര്‍ത്തിക്കൊണ്ട് പോകാന്‍ സാധിക്കില്ലെന്നും നടന്‍ പറയുന്നു.
നമ്മളിലേക്ക് വരുന്ന സിനിമകള്‍ മാത്രമാണ് നമുക്ക് ചൂസ് ചെയ്യാന്‍ സാധിക്കുകയെന്നും അതിലെല്ലാ സിനിമകളും വിജയിച്ചെന്ന് വരില്ലെന്നും നടന്‍ കൂട്ടിച്ചേര്‍ക്കുന്നു. ഔസേപ്പിന്റെ ഒസ്യത്ത് ചിത്രത്തിന്റെ പ്രസ് മീറ്റിനിടയിലാണ് ഷാജോണ്‍ ഇക്കാര്യം വ്യക്തമാക്കിയത്.
‘എന്റെ കരിയറിലെ ഉയര്‍ച്ച താഴ്ചകളെ നല്ല രീതിയില്‍ തന്നെ നോക്കിക്കാണുന്നു. അങ്ങനെ വേണമല്ലോ? ഒരു ആര്‍ട്ടിസ്റ്റിനും ഒരേപോലെ നിലനിര്‍ത്താന്‍ സാധിക്കില്ല. ഒന്നാമത്തെ കാര്യം ഇതെല്ലാ സിനിമകളും നമ്മള്‍ എഴുതി, ഡയറക്ട് ചെയ്ത് നമ്മള്‍ റിലീസ് ചെയ്യുന്നതല്ലല്ലോ.
ഓരോ ഡയറക്ടേഴ്‌സും, റൈറ്റേഴ്‌സും അവര്‍ ഒരു സ്‌ക്രിപ്റ്റ് എഴുതുന്നു. അതിലേക്ക് അവര്‍ നമ്മളെ ചൂസ് ചെയ്യണം. എനിക്ക് ഇവിടെ ഹിറ്റാകുന്ന എല്ലാ സിനിമകളിലും അഭിനയിക്കകണമെന്ന് ആഗ്രഹമുണ്ട്. പക്ഷെ എല്ലാ സിനിമയ്ക്കും നമ്മളെ ഉള്‍പ്പെടുത്താന്‍ പറ്റില്ല. അതുകൊണ്ട് തന്നെ നമ്മളിലേക്ക് വരുന്ന സിനിമകള്‍ മാത്രമേ നമുക്ക് ചൂസ് ചെയ്യാനും അഭിനയിക്കാനും പറ്റുകയുള്ളു.
എല്ലാ സിനിമകളും ചിലപ്പോള്‍ വിജയിച്ചെന്ന് വരില്ല. വിജയിക്കാതെ വരുമ്പോള്‍ ഡൗണ്‍
വരും, വിജയിക്കുമ്പോള്‍ അപ് വരും. ഇതൊന്നും നമ്മുടെ കയ്യിലിരിക്കുന്ന കാര്യങ്ങളല്ല. നല്ല ഡയറക്ടേഴ്‌സിന്റെയും, റൈറ്റേഴ്‌സിന്റെയും, പ്രൊഡ്യൂസറിന്റേയും സിനിമയില്‍ അഭിനയിക്കാന്‍ കഴിയുന്നതാണ് നല്ല കാര്യം. അപ് ആന്റ് ഡൗണ്‍സ് ഒരു ആക്ടറിന്റെ കയ്യിലിരിക്കുന്ന കാര്യമല്ല.
താഴ്ച വരുമ്പോള്‍ അതില്‍ നിന്നും നല്ല കാര്യങ്ങള്‍ പഠിച്ച് ഇനി താഴേക്ക് പോകാതിരിക്കാന്‍ വേണ്ടി ഹാര്‍ഡ് വര്‍ക്ക് ചെയ്യാം,’ കലാഭവന്‍ ഷാജോണ്‍ പറഞ്ഞു.
CONTENT HIGHLIGHTS: I want to act in all the hit movies, but… Kalabhavan Shajon