ജിന്ന സ്വപ്‌നം കണ്ട പാകിസ്താനാണ് ലക്ഷ്യം: ഇമ്രാന്‍ ഖാന്‍
world
ജിന്ന സ്വപ്‌നം കണ്ട പാകിസ്താനാണ് ലക്ഷ്യം: ഇമ്രാന്‍ ഖാന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 27th July 2018, 7:57 am

ഇസ്‌ലാമാബാദ്: രാഷ്ട്രപിതാവ് മുഹമ്മദ് അലി ജിന്ന സ്വപ്‌നം കണ്ടത് പോലെ പാകിസ്താനെ മാറ്റിയെടുക്കുന്നതിന് വേണ്ടിയാണ് രാഷ്ട്രീയത്തില്‍ പ്രവേശിച്ചതെന്ന് ഇമ്രാന്‍ ഖാന്‍.

സര്‍ക്കാരുകളുടെ പതനവും അഴിമതി നിറഞ്ഞ ഭരണവും കണ്ടുമടുത്താണ് 22 വര്‍ഷം മുമ്പ് രാഷ്ട്രീയത്തിലിറങ്ങിയത്. എന്തിനാണ് രാഷ്ട്രീയത്തിലിറങ്ങിയതെന്ന് ജനങ്ങളെ ബോധ്യപ്പെടുത്തണമെന്നും ഇമ്രാന്‍ ഖാന്‍ പറഞ്ഞു.

ഈ തെരഞ്ഞെടുപ്പ് പാകിസ്താന്റെ ചരിത്രത്തില്‍ നിര്‍ണായകമാണെന്നും ജനങ്ങള്‍ ഒരുപാട് ത്യാഗങ്ങള്‍ സഹിച്ചിട്ടുണ്ടെന്നും ഇമ്രാന്‍ ഖാന്‍ പറഞ്ഞു. ഭീകരാക്രമണങ്ങളുണ്ടായിട്ടുണ്ട്, പ്രത്യേകിച്ച് ബലൂചിസ്ഥാനിലെ ജനങ്ങളെ പ്രത്യേകം അഭിനന്ദിക്കുകയാണ്. ഇമ്രാന്‍ ഖാന്‍ പറഞ്ഞു.

പ്രധാനമന്ത്രിയുടെ ആഡംബര ഔദ്യോഗികവസതിയില്‍ താമസിക്കില്ലെന്നും അതിനെ വിദ്യഭ്യാസ സ്ഥാപനം പോലൊരു പൊതുസ്ഥലമാക്കി മാറ്റുമെന്നും ഇമ്രാന്‍ ഖാന്‍ പറഞ്ഞു.

“നയാ പാകിസ്താന്‍” മുദ്രാവാക്യം ഉയര്‍ത്തിയാണ് ഇമ്രാന്‍ ഖാന്‍ തെരഞ്ഞെടുപ്പിനെ നേരിട്ടിരുന്നത്. പാക് സൈന്യത്തിന്റെ പിന്തുണ ഇമ്രാന്‍ ഖാന് ഉണ്ടായിരുന്നു. പി.എം.എല്‍-എന്‍, പി.പി.പി ഉള്‍പ്പെടയുള്ള പ്രധാനപ്രതിപക്ഷം അട്ടിമറി ആരോപിച്ച തെരഞ്ഞെടുപ്പില്‍ ഏറ്റവും വലിയ ഒറ്റ കക്ഷിയായാണ് ഇമ്രാന്‍ ഖാന്റെ നേതൃത്വത്തിലുള്ള പാകിസ്താന്‍ തെഹ്‌രീകെ ഇന്‍സാഫ് അധികാരത്തിലെത്തുന്നത്.