നിരവധി സൂപ്പര്‍ ഹിറ്റുകള്‍ മലയാളത്തിന് സമ്മാനിച്ച സംവിധായകന്‍ ഐ.വി ശശി സംവിധായകന്റെ റോളില്‍ വീണ്ടുമെത്തുകയാണ്.
ടി. ദാമോദരന്‍ മരിക്കുന്നതിനു മുന്‍പ് എഴുതി പൂര്‍ത്തിയാക്കിയ തിരക്കഥയാണ് ടി. ദാമോദരന്റെ മകളും തിരക്കഥാകൃത്തുമായ ദീദി ദാമോദരന്റെ സഹായത്തോടെ ഐ.വി. ശശി സിനിമയാക്കുക. []
ജന്‍മനാടിന്റെ ആദരവ് ഏറ്റുവാങ്ങുവാന്‍ കഴിഞ്ഞ ദിവസം കോഴിക്കോട്ടെത്തിയ ഐ.വി. ശശി ടി. ദാമോദരന്റെ മീഞ്ചന്തയിലെ വസതിയിലെത്തിയിരുന്നു.
ദാമോദരന്‍ മരിക്കു ന്നതിനു ആറ് മാസം മുന്‍പ് ചെന്നൈയില്‍ ഐ.വി. ശശിയുടെ വീട്ടില്‍ താമസിച്ച് ചര്‍ച്ച ചെയ്ത് രചിച്ച തിരക്കഥയാണ് ഇപ്പോള്‍ കാലം ആവശ്യപ്പെടുന്ന ഭേദഗതികളോടെ സിനിമയാക്കുക.
കമ്യൂണിസ്റ്റ് പാര്‍ട്ടി ഭരണത്തിലിരിക്കുമ്പോള്‍ ആദര്‍ശത്തിന്റെ പേരില്‍ പാര്‍ട്ടിവിട്ട ഒരു സഖാവ് കൊല്ലപ്പെടുന്നതും അതിനു ശേഷം പാര്‍ട്ടി പ്രതിക്കൂട്ടിലാകുന്നതുമായ സംഭവവികാസങ്ങളാണ് ഇതിവൃത്തം.
ടി.പി. ചന്ദ്രശേഖരന്‍ വധം നടക്കുന്നതിനും ഒരു വര്‍ഷം മുന്‍പ് എഴുതിയതാണ് ഈ തിരക്കഥ. ആറാട്ട് മുതല്‍ ഇന്‍സ്‌പെക്ടര്‍ ബല്‍റാം ര്‍ന്ഥ താരാദാസ് വരെ 32 സിനിമകള്‍ ടി.ദാമോദരന്‍-ഐ.വി. ശശി കൂട്ടുകെട്ടില്‍ ഉണ്ടായിട്ടുണ്ട്.
ചിത്രത്തില്‍ നായകനായി മമ്മൂട്ടിയെയാണ് കണ്ടെതെന്നാണ് അറിയുിന്നത്. നേരത്തേ കഥ കേട്ട മമ്മൂട്ടി അഭിനയിക്കാന്‍ പറ്റില്ലെന്ന് വ്യക്തമാക്കിയിരുന്നെങ്കിലും പിന്നീട് സമ്മതം മൂളിയതായാണ് അറിയുന്നത്.