ഫുട്ബോൾ കളിക്കാൻ തനിക്ക് എപ്പോഴും ഇഷ്ടമാണെന്നും എന്നാൽ പ്രായം തന്റെ ഫുട്ബോൾ ജീവിതത്തിന് മുന്നിൽ ഒരു പ്രശ്നമായിക്കിടക്കുകയാണെന്നും പറഞ്ഞ മെസി അടുത്ത ലോകകപ്പിൽ താൻ കളിക്കുമോ എന്ന ചോദ്യത്തിന് എല്ലാം കണ്ടറിയണം എന്ന തരത്തിലുള്ള മറുപടിയാണ് നൽകിയത്.
“അടുത്ത ലോകകപ്പിൽ കളിക്കാൻ കഴിയുമോ എന്ന കാര്യം എനിക്കറിയില്ല. എനിക്ക് പ്രായം കൂടി വരികയാണ്, മുന്നോട്ട് ഫുട്ബോൾ കളിക്കുന്നതിൽ അത് എനിക്ക് വലിയ തടസമായേക്കാം.
ഫുട്ബോൾ കളിക്കുക എന്നതാണ് എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കാര്യം. ഞാൻ ഇപ്പോൾ ചെയ്യുന്ന കാര്യം എന്നെ വളരെയധികം ആഹ്ലാദിപ്പിക്കുന്നു.
അത് കൊണ്ട് തന്നെ എന്റെ ആരോഗ്യ സ്ഥിതി നന്നായിട്ടിരിക്കുന്നത് വരെ ഇത് ഈ രീതിയിൽ തന്നെ മുന്നോട്ട് പോകട്ടെയെന്നാണ് ഞാൻ വിചാരിക്കുന്നത്. പക്ഷെ കുറച്ച് സമയം കഴിയുമ്പോൾ ഇത് കഠിനമായേക്കാം,’ മെസി പറഞ്ഞു.
“ഞാൻ വീണ്ടും പറയുകയാണ്. അടുത്ത ലോകകപ്പിൽ കളിക്കാനാവുമോ എന്നതിനെക്കുറിച്ച് എനിക്കിപ്പോൾ ഒന്നും പറയുക സാധ്യമല്ല. കാരണം പ്രായം സമയം എന്നിവ ഫുട്ബോളിൽ വളരെ പ്രധാനപ്പെട്ട രണ്ട് കാര്യങ്ങളാണ്. പക്ഷെ കാര്യങ്ങൾ എങ്ങനെയൊക്കെ മുന്നോട്ട് പോകുമെന്ന് കണ്ട് തന്നെയറിയണം,’ മെസി കൂട്ടിച്ചേർത്തു.
അതേസമയം പി.എസ്.ജിയിൽ കളിക്കുന്ന മെസിയുടെ കരാർ കാലാവധി ജൂണിൽ അവസാനിക്കും.