| Tuesday, 30th April 2013, 12:37 pm

എക്താ കപൂറിന്റെ ഓഫീസുകളിലും വസതികളിലും റെയ്ഡ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: പ്രമുഖ നിര്‍മാതാവ് എക്താ കപൂറിന്റെ ഉടമസ്ഥതയിലുള്ള ബാലാജി ടെലിഫിലിംസ് ലിമിറ്റഡിന്റെ മുംബൈയിലെ ഓഫീസുകളിലും ഉടമകളുടെ വസതികളിലും ആദായ വകുപ്പ് പരിശോധന. []

മുതിര്‍ന്ന ബോളിവുഡ് താരവും എക്തയുടെ പിതാവുമായ ജീതേന്ദ്ര കപൂറാണ് സ്ഥാപനത്തിന്റെ ചെയര്‍മാന്‍. ബാലാജി ടെലിഫിലിംസ് എന്ന നിര്‍മാണ കമ്പനിയുടെ ഉടമയായ ഏക്താ കപൂര്‍ ഇന്ത്യയിലെ ഒട്ടുമിക്ക ഭാഷകളിലും ടിവി സീരിയലുകള്‍ നിര്‍മിക്കുന്ന കമ്പനിയാണ്.

ജീതേന്ദ്ര കപൂര്‍, എക്ത, സഹോദരനും നടനുമായ തുഷാ കപൂര്‍ എന്നിവരുടെ വസതികളിലും സ്ഥാപനത്തിന്റെ ഓഫീസുകളിലും ഒരേ സമയമാണ് റെയ്ഡ്. നൂറ് കണക്കിന് ഉദ്യോഗസ്ഥര്‍ റെയ്ഡില്‍ പങ്കെടുക്കുന്നുണ്ട്. റെയ്ഡുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.

ഏക്താ കപൂറും കമ്പനിയും നികുതി വെട്ടിപ്പ് നടത്തുന്നതായി വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് റെയ്ഡ്.

ഭൂല്‍ ഭുലയ്യ, സര്‍ക്കാര്‍ രാജ്, ലവ് സെക്‌സ് ഓര്‍ ധോഖ, വണ്‍സ് അപോണ്‍ എ ടൈം ഇന്‍ മുംബൈ, ഷൂട്ടൌട്ട് അറ്റ് ലോഖന്ദ്വാല, ക്യാ കൂള്‍ ഹേ ഹം എന്നീ സിനിമകള്‍ നിര്‍മിച്ചത് ബാലാജി ടെലി ഫിലിംസ് ലിമിറ്റഡാണ്.

We use cookies to give you the best possible experience. Learn more