| Tuesday, 2nd November 2021, 12:26 pm

അജിത് പവാറിന്റെ ആയിരം കോടിയിലധികം വില വരുന്ന സ്വത്ത് കണ്ടുകെട്ടി

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: എന്‍.സി.പി നേതാവ് അജിത് പവാറിന്റെ 1000 കോടിയിലധികം വില വരുന്ന സ്വത്ത് കണ്ടുകെട്ടി.

ആദായനികുതി വകുപ്പാണ് സ്വത്ത് കണ്ടുകെട്ടിയത്. കഴിഞ്ഞ മാസം അജിത് പവാറിന്റെ വീട്ടിലും സ്ഥാപനങ്ങളിലും റെയ്ഡ് നടന്നിരുന്നു.

600 കോടി വില വരുന്ന ജരന്തേശ്വര്‍ ഷുഗര്‍ ഫാക്ടറി, 20 കോടി വിലമതിക്കുന്ന സൗത്ത് ദല്‍ഹിയിലെ ഫാക്ടറി, അജിത് പവാറിന്റെ മകന്റെ 25 കോടി വിലവരുന്ന ഓഫീസ്, 250 കോടി വില വരുന്ന ഗോവയിലെ റിസോര്‍ട്ട് എന്നിവ കണ്ടുകെട്ടിയിട്ടുണ്ട്.

ഇതിന് പുറമേ മഹാരാഷ്ട്രയിലെ 27 വസ്തുവകകളും ആദായനികുതി വകുപ്പ് താല്‍ക്കാലികമായി കണ്ടുകെട്ടിയിട്ടുണ്ട്. ഈ ഭൂമിയുടെ മൊത്തം മൂല്യം 500 കോടിയോളം വരുമെന്നാണ് കണക്കാക്കുന്നത്. ഈ സ്വത്തുക്കളെല്ലാം അജിത് പവാറിന്റെയും അദ്ദേഹത്തിന്റെ കുടുംബത്തിലെ മറ്റ് അംഗങ്ങളുടെയും ഉടമസ്ഥതയിലുള്ളതാണെന്നാണ് കരുതുന്നത്. ഇടപാടുകള്‍ തെളിയിക്കാന്‍ 90 ദിവസമാണ് അജിത് പവാറിന് അനുവദിച്ചിരിക്കുന്നത്.

നേരത്തെ, സാമ്പത്തിക തട്ടിപ്പ് കേസില്‍ എന്‍.സി.പി. നേതാവും മഹാരാഷ്ട്ര മുന്‍ ആഭ്യന്തര മന്ത്രിയുമായ അനില്‍ ദേശ്മുഖ് അറസ്റ്റിലായിരുന്നു. 12 മണിക്കൂര്‍ നീണ്ട ചോദ്യംചെയ്യലിന് ശേഷമാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ദേശ്മുഖിനെ അറസ്റ്റ് ചെയ്തത്. സാമ്പത്തിക ക്രമക്കേട് ആരോപണങ്ങളെ തുടര്‍ന്ന് ഈ വര്‍ഷം ആദ്യം ദേശ്മുഖ് മന്ത്രിസ്ഥാനം രാജിവെച്ചിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

We use cookies to give you the best possible experience. Learn more