| Saturday, 6th June 2020, 1:27 pm

ഇങ്ങനെയാണെങ്കില്‍ പിന്നെ എന്തിനാണ് നടുവിലെ സീറ്റ് ഒഴിച്ചിടുന്നത്; വിമര്‍ശനവുമായി രജിഷ വിജയന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: കൊവിഡ് പശ്ചാത്തലത്തില്‍ കര്‍ശന നിയന്ത്രണമാണ് വിമാനയാത്രയില്‍ ഏര്‍പ്പെടുത്തിയത്.

കൊവിഡ് വ്യാപനം തടയുക എന്ന ഉദ്ദേശത്തോടെയായിരുന്നു വിമാനത്തിലെ നടുവിലെ സീറ്റ് ഒഴിച്ചിടണമെന്ന നിര്‍ദേശമടക്കം വെച്ചത്. എന്നാല്‍ ഇത്തരം നിര്‍ദേശങ്ങള്‍ വെച്ചതുകൊണ്ട് കാര്യമില്ലെന്നും ഇതൊന്നും അനുസരിക്കാന്‍ തയ്യാറാകാത്ത ഒരുകൂട്ടം ആളുകളാണ് ചുറ്റിലുമുള്ളതെന്നുമാണ് നടി രജിഷ വിജയന്‍ പറയുന്നത്.

വിമാനത്തില്‍ നിന്നും ഇറങ്ങാന്‍ തിരക്കുകൂട്ടുന്ന ആളുകളുടെ ചിത്രം പങ്കുവെച്ചുകൊണ്ടായിരുന്നു രജിഷ ഇക്കാര്യം ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്.

നമ്മള്‍ ഇങ്ങനെ പെരുമാറാന്‍ തുടങ്ങിയാല്‍ പിന്നെ വിമാനങ്ങളിലെ നടുവിലെ സീറ്റ് കാലിയാക്കിയിട്ട് എയര്‍പോര്‍ട്ടിലെ ഉദ്യോഗസ്ഥരും വിമാനത്തിലെ സ്റ്റാഫും ശ്രദ്ധയും കരുതലും പുലര്‍ത്തിയിട്ട് എന്താണ് പ്രയോജനം?

വിമാനത്തില്‍ നിന്നും പുറത്തിറങ്ങാന്‍ എന്തിനാണ് ഇവര്‍ ഇങ്ങനെ തിരക്കു കൂട്ടുന്നത്? സാമൂഹിക അകലം പാലിക്കണമെന്ന നിയമം നമ്മള്‍ ഓരോരുത്തരും അനുസരിച്ചേ മതിയാകൂ. ഇത് നമുക്കു വേണ്ടി മാത്രമല്ല, മറ്റുള്ളവര്‍ക്കും കൂടിയാണ്’, രജിഷ വിജയന്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

ഡൂള്‍ന്യൂസിനെ  സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Latest Stories

We use cookies to give you the best possible experience. Learn more