| Friday, 20th December 2024, 10:17 am

ഞാൻ നേരത്തെ ഉക്രൈൻ ആക്രമിക്കണമായിരുന്നു: പുടിൻ

ഡൂള്‍ന്യൂസ് ഡെസ്‌ക്

മോസ്‌കോ: റഷ്യ നേരത്തെ ഉക്രൈനിൽ സമ്പൂർണ അധിനിവേശം നടത്തേണ്ടതായിരുന്നുവെന്നും യുദ്ധത്തിന് കൂടുതൽ ഒരുങ്ങിയിരിക്കണമെന്നും റഷ്യൻ പ്രസിഡൻ്റ് വ്‌ളാഡിമിർ പുടിൻ. വ്യാഴാഴ്ച നടന്ന തൻ്റെ വർഷാവസാന പത്രസമ്മേളനത്തിൽ, സംസാരിക്കുകയായിരുന്നു പുടിൻ.

2014ൽ റഷ്യ ക്രിമിയയെ ഉക്രൈനിൽ നിന്ന് പിടിച്ചെടുത്തു. പിന്നാലെ റഷ്യൻ അനുകൂല സേന കിഴക്കൻ ഉക്രൈനിൽ സംഘർഷം ആരംഭിച്ചു, എന്നാൽ എട്ട് വർഷത്തിന് ശേഷമാണ് പുടിൻ കീവ് പിടിച്ചെടുക്കാൻ ശ്രമിച്ചത്.

ഇപ്പോൾ സംഭവിക്കുന്നത് കാണുമ്പോൾ 2022ൽ തന്നെ ഉക്രൈൻ പിടിച്ചെടുക്കാനുള്ള തീരുമാനം എടുക്കേണ്ടതായിരുന്നുവെന്ന് താൻ കരുതുന്നതായി പുടിൻ പറഞ്ഞു.

‘ഇപ്പോൾ സംഭവിക്കുന്നത് കാണുമ്പോൾ 2022ൽ തന്നെ ഉക്രൈൻ പിടിച്ചെടുക്കാനുള്ള തീരുമാനം എടുക്കേണ്ടതായിരുന്നുവെന്ന് ഞാൻ കരുതുന്നു,’ അദ്ദേഹം പറഞ്ഞു. റഷ്യൻ സൈന്യം ഉക്രെയ്‌നിൽ മുന്നേറ്റം ഉണ്ടാക്കുന്നുണ്ടെന്നും യുദ്ധത്തിൽ മേൽക്കോയ്മ റഷ്യക്കാണെന്നും പുടിൻ അവകാശപ്പെട്ടു.

തൻ്റെ സൈനികരെ ഹീറോകൾ എന്ന് വിശേഷിപ്പിച്ച പുടിൻ, അവർ ദിവസവും നിശ്ചിത ചതുരശ്ര കിലോമീറ്റർ പ്രദേശം ഉക്രൈനിൽ നിന്ന് പിടിച്ചെടുക്കുന്നുണ്ടെന്നും പുടിൻ പറഞ്ഞു. ഉക്രൈൻ യുദ്ധം അവസാനിപ്പിക്കാൻ വിട്ടുവീഴ്ചകൾക്ക് തയാറാണെന്ന് പുടിൻ പറഞ്ഞു. എന്നാൽ ഈ വിട്ടുവീഴ്ചകൾ എന്തായിരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കിയില്ല.

അതോടൊപ്പം നിയുക്ത അമേരിക്കൻ പ്രസിഡന്റ്‌ ഡൊണാൾഡ് ട്രംപിനെ കാണാനും തൻ്റെ ഉക്രൈൻ യുദ്ധം അവസാനിപ്പിക്കാൻ വേണ്ടി സമാധാന ചർച്ച ചെയ്യാനും തയ്യാറാണെന്ന് പുടിൻ പറഞ്ഞു, എന്നാൽ മോസ്കോ ക്രിമിയയുടെ നിയന്ത്രണം നിലനിർത്തുമെന്ന് പുടിൻ കൂട്ടിച്ചേർത്തു.

സിറിയയിലെ അസദ് ഭരണകൂടത്തിൻ്റെ പതനത്തെക്കുറിച്ചുള്ള ചോദ്യത്തിന് സാഹചര്യം സങ്കീർണ്ണമാണെന്ന് അദ്ദേഹം പറഞ്ഞു. ഒപ്പം ഈ മാസം ആദ്യം മോസ്കോയിലേക്ക് പലായനം ചെയ്ത സിറിയൻ നേതാവിനോട് താൻ ഇതുവരെ സംസാരിച്ചിട്ടില്ലെന്നും എന്നാൽ ഉടൻ തന്നെ സംസാരിക്കുമെന്നും പുടിൻ പറഞ്ഞു.

സൈനിക കാര്യങ്ങൾ ചർച്ച ചെയ്യുന്നതിനൊപ്പം, വെണ്ണയുടെ വില ഉൾപ്പെടെയുള്ള ഉപഭോക്തൃ വിലക്കയറ്റം പോലുള്ള ആഭ്യന്തര പ്രശ്നങ്ങളും പുടിൻ അഭിസംബോധന ചെയ്തു.

Content Highlight: I should have invaded Ukraine earlier, Putin tells Russians in TV marathon

We use cookies to give you the best possible experience. Learn more