നൂറാം ദൗത്യവുമായി ഐ.എസ്.ആര്‍.ഒയുടെ പി.എസ്.എല്‍.വി ഒരുങ്ങി
TechD
നൂറാം ദൗത്യവുമായി ഐ.എസ്.ആര്‍.ഒയുടെ പി.എസ്.എല്‍.വി ഒരുങ്ങി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 5th September 2012, 9:04 am

ചെന്നൈ: ചരിത്രത്തില്‍ ഇടംപിടിക്കാനായുള്ള ബഹിരാകാശ യാത്രയ്ക്ക് വീണ്ടും ഐ.എസ്.ആര്‍.ഒ തയ്യാറെടുക്കുന്നു. ഐ.എസ്.ആര്‍.ഒ. യുടെ നൂറാമത്തെ ദൗത്യമായ പി.എസ്.എല്‍.വി.സി.21 വിക്ഷേപണം സെപ്റ്റംബര്‍ ഒമ്പതിന് രാവിലെ 9.51നാണ് നടക്കുന്നത്.[]

ഫ്രാന്‍സിന്റെ സ്‌പോട്ട് 6, ജപ്പാന്റെ പ്രോയിറ്റേരെസ് എന്നീ ഉപഗ്രഹങ്ങളായിരിക്കും പി.എസ്.എല്‍.വി.സി. 21 ബഹിരാകാശത്തെത്തിക്കുക.

നാലുവര്‍ഷംമുമ്പ് ഐ.എസ്.ആര്‍.ഒ. നടത്തിയ ചാന്ദ്രയാന്‍ ദൗത്യം ചന്ദ്രനില്‍ വെള്ളത്തിന്റെ സാന്നിധ്യം കണ്ടെത്തിയിരുന്നു. ചന്ദ്രനിലേക്കുള്ള ഐ.എസ്.ആര്‍.ഒ.യുടെ അടുത്ത ദൗത്യം 2014ലായിരിക്കും. അടുത്തവര്‍ഷം ചൊവ്വയിലേക്ക് ആളില്ലാവാഹനം അയയ്ക്കുന്നതിനും ഐ.എസ്.ആര്‍.ഒ. ലക്ഷ്യമിടുന്നുണ്ട്.

1962ല്‍ പ്രവര്‍ത്തനം തുടങ്ങിയശേഷം ഇതുവരെ 99 ബഹിരാകാശദൗത്യങ്ങളാണ് ഐ.എസ്.ആര്‍.ഒ. നടത്തിയത്. ശ്രീഹരിക്കോട്ടയില്‍നിന്ന് ഐ.എസ്.ആര്‍.ഒ.യുടെ നൂറാം ദൗത്യവുമായി പി.എസ്.എല്‍.വി.സി. 21 കുതിച്ചുയരുന്നതിനുള്ള തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയായിവരികയാണെന്ന് ഐ.എസ്.ആര്‍.ഒ. വക്താക്കള്‍ പറഞ്ഞു.