| Tuesday, 26th June 2018, 11:49 am

വലിയ സ്‌നേഹമാണ് ഉഷച്ചേച്ചിയോട്, അവരങ്ങനെ ചെയ്യാന്‍ പാടില്ലായിരുന്നു; പി.ടി ഉഷയെക്കുറിച്ച് എം.എം വിജയന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തൃശ്ശൂര്‍: പി.ടി ഉഷ മലയാളിയാണെന്നതില്‍ അഭിമാനമുണ്ട്, പക്ഷേ അന്ന് അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പിലുള്ള ടീമില്‍ നിന്ന് പി.യു ചിത്രയെ ഒഴിവാക്കിയപ്പോഴുള്ള വിവാദങ്ങള്‍ ഒഴിവാക്കാമായിരുന്നു എന്ന് മുന്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ താരം ഐ.എം വിജയൻ. പി.ടി ഉഷയെക്കുറിച്ച് ഐ.എം വിജയന്‍ മാധ്യമം ആഴ്ചപതിപ്പിനോട് സംസാരിക്കവേയാണ് ഐ.എം വിജയന്‍ നിലപാട് വ്യക്തമാക്കിയത്.


ALSO READ: എഴുത്തുകളും സംവാദങ്ങളുമാണ് ജനാധിപത്യത്തിന്റെ കാതല്‍, അടിയന്തരാവസ്ഥ കറുത്ത കാലം: നരേന്ദ്ര മോദി


ചേച്ചി കുറച്ചുകൂടെ ജാഗ്രത കാണിക്കണമായിരുന്നു. പി.യു ചിത്ര ഓടി ജയിക്കുന്നതൊക്കെ നമ്മള്‍ ടി.വിയില്‍ കണ്ടതാണ്. പാവം പിടിച്ച കൊച്ചാണ്. എന്നേയും ചേച്ചിയേയും പോലെ ഇല്ലായ്മകളില്‍നിന്ന് വളര്‍ന്ന് വന്ന കുട്ടി. ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പിലുള്ള ടീമില്‍ ചിത്രയെ ഉള്‍പ്പെടുത്തിയിരുന്നെങ്കില്‍ ഉഷ ചേച്ചി ഒന്നുകൂടി ഗ്രേറ്റ് ആയേനെ. ഐ.എം വിജയന്‍ പറഞ്ഞതായി മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു.




ALSO READ: നെല്‍വയല്‍ സംരക്ഷണ ബില്‍ കീറിയെറിഞ്ഞ് പ്രതിപക്ഷം ഇറങ്ങിപ്പോയി; പ്രതിപക്ഷത്തെ ഓര്‍ത്ത് സഹതപിക്കുന്നുവെന്ന് പിണറായി


അത്‌ലറ്റിക് താരങ്ങളും ഫുട്‌ബോള്‍ കളിക്കാരും തമ്മില്‍ വ്യത്യാസമുണ്ട്. ആരേയും പേരെടുത്ത് കുറ്റപ്പെടുത്താനില്ല. എനിക്ക് ഫീല്‍ ചെയ്തത് പറയുകയാണെന്നും. ഓട്ടത്തിലും ചാട്ടത്തിലുമൊക്കെ അവര്‍ സ്വന്തമായി ജയിക്കാനാണ് ശ്രമിക്കുക അത്പക്ഷേ ജീവിതത്തിലേക്ക് കൊണ്ട് വന്നാല്‍ സ്വാര്‍ത്ഥരാവും. ഐ.എം വിജയന്‍ പറയുന്നു.


ALSO READ: അമ്മ കുറ്റാരോപിതനൊപ്പം നില്‍ക്കുന്നു, സംഘടനയില്‍ തുടര്‍ന്ന് പോകാന്‍ താല്‍പര്യമില്ല; റിമ കല്ലിങ്കല്‍


സ്വന്തമായി അക്കാദമി ഉള്ളവര്‍ നിരീക്ഷണപദവിയില്‍ ഇരിക്കാന്‍ യോഗ്യരല്ലെന്നും, അത്തരക്കാര്‍ അവരുടെ അക്കാദമിയിലെ താരങ്ങളെ ടീമിലെത്തിക്കാനാണ് ശ്രമിക്കുക എന്നും വിജയന്‍ അഭിപ്രായപ്പെടുന്നുണ്ട്.

നേരത്തെ ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ നിന്നും പി.യു ചിത്രയെ ഒഴിവാക്കിയത് വിവാദമായിരുന്നു. ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പിലെ പ്രകടനം മോശമായതിനാലാണ് ചിത്രയെ ഒഴിവാക്കിയത് എന്ന പി.ടി ഉഷയുടെ വിശദീകരണവും ചോദ്യം ചെയ്യപ്പെട്ടിരുന്നു.

ഡൂള്‍ന്യൂസ് വാട്‌സാപ്പില്‍ ലഭിക്കാന്‍ 9072605555 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്‌സാപ്പ് മെസേജ് അയക്കൂ.

Latest Stories

We use cookies to give you the best possible experience. Learn more